തൃക്കാക്കരയിൽ വാട്ടര്‍ അഥോറിറ്റിയുടെയും സൂയെസ് പ്രോജക്ട്സിന്റെയും ജീവനക്കാർ തകരാറിലായ 900 എംഎം പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നു.
തൃക്കാക്കരയിലെ പൈപ്പ്ലൈൻ തകരാർ പരിഹരിച്ചു
കൊച്ചി: തൃക്കാക്കരയിൽ തകരാറിലായ 900 എംഎം പൈപ്പ്ലൈനിന്റെ ചോർച്ച പരിഹരിച്ചു. ആലുവയില്‍ നിന്ന് പെരുമാനൂരിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പ്ലൈന് തകര്‍ന്നത് നിരവധി പ്രദേശങ്ങളിലെ ജലവിതരണത്തെ ബാധിച്ചിരുന്നു.
വാട്ടര്‍ അഥോറിറ്റിയുടെയും അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന സൂയെസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജീവനക്കാർ ചേര്‍ന്നാണു തകരാർ പരിഹരിച്ചത്. ഇതോടെ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ജലവിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
Tags : NattuVishesham DistrictNews