x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​കും: മ​ന്ത്രി കെ.​എം. ഷാ​ജി

വെബ് ഡെസ്ക്
Published: September 13, 2026 02:24 AM IST | Updated: September 13, 2026 02:24 AM IST

ഊ​ര​കം സ്മാ​ർ​ട്ട് വി​ല്ല​ജ് ഓ​ഫി​സ് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എം. ഷാ​ജി നി​ർ​വ​ഹി​ക്കു​ന്നു.

എ​ആ​ർ ന​ഗ​ർ, ഊ​ര​കം, പ​റ​പ്പൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി

മ​ല​പ്പു​റം: സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ അ​ഴി​മ​തി​ക്ക് ത​ട​യി​ടാ​നും സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി. വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ബ്ദു​റ​ഹ്മാ​ൻ ന​ഗ​ർ, ഊ​ര​കം, പ​റ​പ്പൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​മാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ല​പ്പെ​ട്ട സ​മ​യം ലാ​ഭി​ക്കാ​ൻ ക​ഴി​യും.

പ​ഴ​യ​കാ​ല രീ​തി​ക​ളി​ൽ നി​ന്ന് മാ​റി എ​ല്ലാ ഓ​ഫി​സു​ക​ളും സേ​വ​ന മേ​ഖ​ല​ക​ളും ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കാ​നു​ള്ള മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. ഐ​കെ​എം, കെ-​സ്മാ​ർ​ട്ട് പോ​ലു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ വ​ഴി വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഇ​തി​ന​കം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ൾ ഡി​ജി​റ്റ​ലാ​കു​ന്ന​തോ​ടെ ക​ട​ലാ​സ് ഫ​യ​ലു​ക​ൾ നീ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​കും.

സ്മാ​ർ​ട്ട് ഫോ​ണി​ലൂ​ടെ ത​ന്നെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ലെ​ത്തു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഓ​ഫി​സു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​ത് എ​ന്നേ​ക്കു​മാ​യി ഒ​ഴി​വാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. കെ-​സ്മാ​ർ​ട്ട് അ​ട​ക്ക​മു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ന്ന​തോ​ടെ പ്ലാ​നു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും കെ​ട്ടി​ട നി​ർ​മാ​ണ അ​പേ​ക്ഷ​ക​ളി​ലു​മ​ട​ക്കം സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും 75 ശ​ത​മാ​ന​ത്തി​ല​ധി​കം അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ആ​ർ ന​ഗ​ർ വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ എ​ആ​ർ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല പു​ല്ലൂ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഊ​ര​കം കു​ന്ന​ത്ത് ന​ട​ന്ന ഊ​ര​കം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് നി​ർ​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ഫ്രീ​ന അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​പ്പൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ​റ​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പ​റ​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങു​ക​ളി​ൽ പ്ര​മു​ഖ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up