x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ള​ന്പി​ലാ​ക്കോ​ട് ക്ഷീ​ര സം​ഘ​ത്തി​ന് വീ​ണ്ടും ബി​എം​സി അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: September 13, 2026 02:25 AM IST | Updated: September 13, 2026 02:25 AM IST

മി​ക​ച്ച ബി​എം​സി അ​വാ​ർ​ഡ് ല​ഭി​ച്ച എ​ള​ന്പി​ലാ​ക്കോ​ട് ക്ഷീ​ര​സം​ഘം.

നി​ല​ന്പൂ​ർ: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ന്‍റെ ജി​ല്ല​യി​ലെ മി​ക​ച്ച ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​ർ (ബി​എം​സി) ആ​യി എ​ള​ന്പി​ലാ​ക്കോ​ട് ക്ഷീ​ര സം​ഘ​ത്തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സം​ഘ​ത്തി​ന് മി​ക​ച്ച ബി​എം​സി​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്. 2019-20 വ​ർ​ഷ​ത്തി​ലും എ​ള​ന്പി​ലാ​ക്കോ​ട് ക്ഷീ​ര​സം​ഘം ഈ ​പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.

2006-07 വ​ർ​ഷ​ത്തെ ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള എ​ടി​എം​എ അ​വാ​ർ​ഡും 2009-10 വ​ർ​ഷ​ത്തെ മി​ൽ​മ​യു​ടെ മി​ക​ച്ച ക്ഷീ​ര സം​ഘ​ത്തി​നു​ള്ള അ​വാ​ർ​ഡും സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഐ​എ​സ്ഒ 22000 അം​ഗീ​കാ​ര​മു​ള്ള എ​ള​ന്പി​ലാ​ക്കോ​ട് സം​ഘ​ത്തി​ൽ സം​ഭ​രി​ക്കു​ന്ന പാ​ലി​ന്‍റെ ശ​രാ​ശ​രി ഗു​ണ​നി​ല​വാ​രം 4.5 ശ​ത​മാ​നം കൊ​ഴു​പ്പും 8.5 ശ​ത​മാ​നം എ​സ്എ​ൻ​എ​ഫു​മാ​ണ്.

പാ​ലി​ന്‍റെ കീ​പ്പിം​ഗ് ക്വാ​ളി​റ്റി​യു​ടെ സൂ​ച​ക​മാ​യ എം​ബി​ആ​ർ​ടി 200 മി​നി​റ്റാ​ണ്. സ​മീ​പ​ത്തെ 10 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ൽ എ​ള​ന്പി​ലാ​ക്കോ​ട് ബി​എം​സി​യി​ൽ ശേ​ഖ​രി​ച്ച് ത​ണു​പ്പി​ച്ച ശേ​ഷം മി​ൽ​മ​യു​ടെ ടാ​ങ്ക​ർ ലോ​റി​യി​ൽ മി​ൽ​മ​യി​ലേ​ക്ക് അ​യ​ച്ചു​വ​രു​ന്നു.

16 ന് ​മ​ഞ്ചേ​രി നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി​യി​ൽ നി​ന്ന് എ​ള​ന്പി​ലാ​ക്കോ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​വി. മു​ഹ​മ്മ​ദ് കു​ട്ടി​യും സെ​ക്ര​ട്ട​റി ടി.​കെ. ല​ളി​ത കു​മാ​രി​യും ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും.

Tags : Nattuvishesham DistrictNews DeepikaNews Dairy

Recent News

Corehub Up