x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഫെ​സ്റ്റ് സ്നേഹോ​ത്സ​വ​ത്തി​ല്‍ അ​വ​ര്‍ നി​റ​ഞ്ഞാ​ടി


Published: March 8, 2026 01:54 AM IST | Updated: March 8, 2026 01:54 AM IST

കോ​​​ഴി​​​ക്കോ​​​ട്: വ്യ​​​ത്യ​​​സ്ത ക​​​ഴി​​​വു​​​ക​​​ളു​​​മാ​​​യി അ​​​വ​​​ര്‍ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​പ്പോ​​​ള്‍ മ​​​നം നി​​​റ​​​ഞ്ഞ് സ്‌​​​നേ​​​ഹോ​​​ത്സ​​​വം. പ​​​രി​​​മി​​​തി​​​ക​​​ളെ പി​​​റ​​​കി​​​ല്‍ നി​​​ര്‍​ത്തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വേ​​​ദി​​​ക​​​ളി​​​ല്‍ നി​​​റ​​​ഞ്ഞാ​​​ടി, ഒ​​​പ്പം കൈ​​യ​​ടി​​​ച്ച് ആ​​​സ്വാ​​​ദ​​​ക​​​രും. കോ​​​ഴി​​​ക്കോ​​​ട് പ്രോ​​​വി​​​ഡ​​​ൻ​​​സ് വു​​​മ​​​ൺ​​​സ് കോ​​​ള​​​ജി​​​ൽ സ്പെ​​​ഷ​​​ൽ സ്‌​​​കൂ​​​ൾ ഫെ​​​സ്റ്റ് സം​​​ഘാ​​​ട​​​ന​​​മി​​​ക​​​വു​​​കൊ​​​ണ്ടും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം​​​കൊ​​​ണ്ടും ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​യി.

ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​വും സ്പെ​​​ഷ​​​ൽ ഒ​​​ളി​​​മ്പി​​​ക്സ് ഭാ​​​ര​​​ത് കേ​​​ര​​​ള​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് യൂ​​​ണി​​​ഫൈ​​​ഡ് സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്തി​​​യ​​​ത്. ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി മ​​​റ്റ് സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കൂ​​​ടി കൈ​​​കോ​​​ർ​​​ത്ത വീ​​​ൽ​​​ചെ​​​യ​​​ർ ഡാ​​​ൻ​​​സ്, നാ​​​ട​​​ൻ​​​പാ​​​ട്ട്, സം​​​ഘ​​​നൃ​​​ത്തം, ക​​​ര​​​കൗ​​​ശ​​​ല വ​​​സ്തു​​​നി​​​ർ​​​മാ​​​ണം, നാ​​​ടോ​​​ടി നൃ​​​ത്തം, സം​​​ഘ​​​നൃ​​​ത്തം, ഫാ​​​ഷ​​​ൻ ഷോ, ​​​ചെ​​​ണ്ട​​​മേ​​​ളം, ടാ​​​ബ്ലോ, പ്ര​​​സം​​​ഗം , അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യി സി​​​നി​​​മാ​​​റ്റി​​​ക് ഡാ​​​ൻ​​​സ് മ​​​ത്സ​​​രം എ​​​ന്നി​​​വ​​​യും ന​​​ട​​​ന്നു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ആ​​​യി​​​ര​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. പ്രോ​​​വി​​​ഡ​​​ൻ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ അ​​​ഷ്മി​​​ത എ​​​സി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ ക്ഷേ​​​മ​​​കാ​​​ര്യ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ക​​​വി​​​ത അ​​​രു​​​ൺ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ദീ​​​പി​​​ക കോ​​​ഴി​​​ക്കോ​​​ട് യൂ​​​ണി​​​റ്റ് റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ഷെ​​​റി​​​ൻ പു​​​ത്ത​​​ന്‍​പു​​​ര​​​യ്ക്ക​​​ല്‍, ഡി​​​സി​​​എ​​​ല്‍ കോ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​സാ​​​യി പാ​​​റ​​​ന്‍കു​​​ള​​​ങ്ങ​​​ര, എ​​​സ്ഒ​​​ബി കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ്, പോ​​​ഗ്രാം മാ​​​നേ​​​ജ​​​ര്‍ സി​​​സ്റ്റ​​​ര്‍ റാ​​​ണി ജോ ​​​എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സ​​​മ്മാ​​​ന​​​ദാ​​​ന​​​വും ന​​​ട​​​ന്നു. പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്കും സ​​​മ്മാ​​​നം ന​​​ൽ​​​കു​​​ന്നു എ​​​ന്ന​​​താ​​​ണ് സ്നേ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യെ​​​ന്ന് ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ​​​യും സ്പെ​​​ഷ​​​ൽ ഒ​​​ളി​​​മ്പി​​​ക്സ് കേ​​​ര​​​ള​​​യു​​​ടെ​​​യും സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻചിറ സി​​​എം​​​ഐ പ​​​റ​​​ഞ്ഞു.

പ്രോ​​​വി​​​ഡ​​​ന്‍​സ് കോ​​​ള​​​ജ് വൈ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ ജൂ​​​ബി എ​​​സി, പോ​​​ഗ്രാം കോ​-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ തെ​​​രേ​​​സ എ​​​സി, എ​​​ന്‍​എ​​​സ്എ​​​സ് കോ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍ സം​​​ഗീ​​​ത, എ​​​സ്ഒ​​​ബി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​നാ​​​സ്, യു​​​എ​​​ല്‍​സി​​​സി മാ​​​നേ​​​ജ​​​ര്‍ അ​​​ഭി​​​ലാ​​​ഷ്, ഡി​​​സി​​​എ​​​ല്‍ ഓ​​​ര്‍​ഗ​​​നൈ​​​സ​​​ര്‍​മാ​​​രാ​​​യ സ​​​ന്ദീ​​​പ് ക​​​ല്ലാ​​​നോ​​​ട്, മാ​​​ത്യു, പി.​​​എം.​​​ബി​​​ജു, ജേ​​​ക്ക​​​ബ് സോ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.

Tags : special school fest festival DCL deepika balasakyam Special Olympic Bharat kerala

Recent News

Corehub Up