x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്‌​റ്റൺ​ തി​രു​വു​ത്സ​വം മ​ഹോ​ത്സ​വം

ശ​ങ്ക​ര​ൻ​കു​ട്ടി
Published: April 21, 2026 05:15 AM IST | Updated: April 21, 2026 11:37 AM IST

ടെ​ക്സ​സ്: ഹൂ​സ്‌​റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​ദി​ന​വും തി​രു​വു​ത്സ​വ​വും അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഉ​ത്സ​വ മ​ഹോ​ത്സ​വം ഏ​പ്രി​ൽ 22 ഭ​ക്തി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​രം​ഭി​ക്കു​ന്നു. ഈ ​പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടാ​ണ്.

ഏ​പ്രി​ൽ 23-ന് ​ആ​ചാ​രാ​നു​ഷ്ഠാ​ന പൂ​ജാ​ദി​ക​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ പ​ത്തു​ദി​വ​സം ക്ഷേ​ത്ര പ​രി​സ​രം ക​ല​യും സം​സ്കാ​ര​വും നി​റ​ഞ്ഞ വേ​ദി​യാ​യി മാ​റും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വാ​ദ​ന​ത്തി​ന്‍റെ അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ:​മേ​ഘ്‌​ന പ്ര​സാ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ നൃ​ത്തം, മ​റീ​ന (ന്യൂ ​ജേ​ഴ്‌​സി) അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്ത​ങ്ങ​ൾ, ശ്രീ ​ശ്രീ​സി​സ്റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്, ദി​വ്യ ഉ​ണ്ണി​യുടെ സ്പേ​സ്ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത​ങ്ങ​ൾ സൗ​ഹൃ​ദം തി​യേ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന “വീ​രം” - ഷേ​ക്‌​സ്പി​യ​റു​ടെ മാ​ക്ബ​ത്ത് നാ​ട​ക​ത്തി​ന്‍റെ മ​ല​യാ​ളാ​വി​ഷ്കാ​രം (സം​വി​ധാ​നം: ഗി​രി​ജ കൃ​ഷ്‌​ണ​ൻ കേ​ശ​വ​ൻ) Dr.അ​നീ​ഷ രാ​ജേ​ഷ്, Dr. ശ്രീ​ദേ​വി സു​രേ​ഷ് എ​ന്നി​വ​രു​ടെ ന​ട​ന വി​സ്മ​യ​ങ്ങ​ൾ, ഡോ.​സു​ന​ന്ദ നാ​യ​ർ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​ക​ൾ, KHS അം​ഗ​ങ്ങ​ൾ​അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ, ഉ​ത്സ​വ​ബ​ലി, പാ​യ​സ​മേ​ള, ഹ​രി​ക​ഥ,ആ​റാ​ട്ടു​സ​ദ്യ, പ​ള്ളി​വേ​ട്ട, ദു​ര്യോ​ധ​ന​വ​ധം ക​ഥ​ക​ളി, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, മാ​ധ​വ​ൻ​പി​ള്ള CPA സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഗം​ഭീ​ര വെ​ടി​ക്കെ​ട്ടോ​ടെ ഉ​ത്സ​വ മ​ഹോ​ത്സ​വം സ​മാ​പി​ക്കും.

 

K-Rail Survey

രു​ചി ഭേ​ദ​ങ്ങ​ളു​ടെ മാ​സ്മ​ര ല​ഹ​രി ഉ​യ​ർ​ത്തു​ന്ന​കൃ​ഷ്ണാ ക​ഫെ ഈ ​പ​ത്തു ദി​വ​സ​വും ഉ​ണ​ർ​ന്നി​രി​ക്കും. ശ്രീ ​മാ​ത്യു ജേ​ക്ക​ബ്തു​ട​ക്കം മു​ത​ൽ ന​ട​ത്തി വ​രു​ന്ന മ​നം നി​റ​യു​ന്ന പ്ര​തി​ഷ്ഠാ​ദി​നം സ​ദ്യ,കാ​രാ​വ​ള്ളി ഒ​നീ​ൽ കു​റു​പ്പ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഗാ​ന​മേ​ള,മ​കേ​ഷ്‌​നാ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ആ​റാ​ട്ടു സ​ദ്യ എ​ന്നി​വ വേ​റി​ട്ട ഒ​രു​അ​നു​ഭ​വ​മാ​യി​രി​ക്കും ആ​ത്മീ​യ​ത​യും പാ​ര​മ്പ​ര്യ​വും ക​ലാ​രം​ഗ​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളെ​യും ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഹൂ​സ്റ്റ​ണി​ലെ​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ പ്ര​സി​ഡ​ന്‍റ് Dr. രാം​ദാ​സും മ​റ്റു ഭാ​ര​വാ​ഹി​ക​ളും എ​ല്ലാ​വ​രെ​യും സ​ഹ​ർ​ഷം സ​വി​ന​യം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

Tags : Houston Festival

Recent News

Corehub Up