വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കർഷക സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ ഡി.കെ. മുരളി നിർവഹിക്കുന്നു.
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മൈലം പുളിച്ചിമാംമൂടിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കറോളം സ്ഥലത്ത് കർഷകസംഘം നേതൃത്വത്തിലുള്ള പത്തംഗ സംഘം പൂക്കളും ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളും കൃഷിയിറക്കി.
കൃഷിത്തോട്ടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കർഷക സംഘം ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ ഡി.കെ. മുരളി നിർവഹിച്ചു. കർഷകസംഘം വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി. ഷാജു അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. രാജ്മോഹൻ, വെള്ളനാട് രാജേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം കെ. സുകുമാരൻ, ചെറിയകൊണ്ണി മേഖലാ കമ്മിറ്റി ഭാരവാഹികളായ ടി. മോഹൻകുമാർ, കാച്ചാണി ഹരി, അരുവിക്കര പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി.