x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: September 21, 2026 12:31 AM IST | Updated: September 21, 2026 12:31 AM IST

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​സ്ഥാ​ന ക​ലോ​ത്സ​വം എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്‌​കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്‌​സ് പ്ര​ഫ. ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​സ്ഥാ​ന ക​ലോ​ത്സ​വം സ​ർ​ഗോ​ത്സ​വം 2026 ഉം, ​സം​സ്ഥാ​ന നാ​ട​ക മ​ത്സ​രം അ​ര​ങ്ങ് 2026 ഉം ​ഒ​ക്ടോ​ബ​ർ 2ന് ​തൃ​ശൂ​രി​ൽ ന​ട​ക്കും. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ലാ​വി​ഭാ​ഗ​മാ​യ തീ​ക്ക​തി​ർ ക​ലാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ക​ലോ​ത്സ​വം എം​ഡി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ത്തി.

ക​ലോ​ത്സ​വം എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്‌​കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്‌​സ് പ്ര​ഫ. ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സീ​മ എ​സ്. നാ​യ​ർ, യു​വ ക​ഥാ​കൃ​ത്ത് പ്രി​ൻ​സ് അ​യ്മ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ദ​ക്ഷി​ണ അ​ജി​ത്ത്, യു​വ ക​ഥാ​കാ​രി​യും പു​ക​ച്ചു​രു​ൾ ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്‍റെ ര​ച​യി​താ​വു​മാ​യ പാ​ർ​വ​തി ത്രി​വേ​ണി എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സീ​മ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ച്ചു. മ​ത്സ​ര​ത്തി​ൽ 102 പോ​യി​ന്‍റു​മാ​യി ആ​ർ​പ്പൂ​ക്ക​ര-​ഏ​റ്റു​മാ​നൂ​ർ ഏ​രി​യാ ഒ​ന്നും മീ​ന​ച്ചി​ൽ ഏ​രി​യാ 97 പോ​യി​ന്‍റു​മാ​യി ര​ണ്ടും 62 പോ​യി​ന്‍റു​മാ​യി ച​ങ്ങ​നാ​ശേ​രി ഏ​രി​യ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Festival

Recent News

Corehub Up