x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റു​ന​ടീ​ല്‍ ഉ​ത്സ​വം

വെബ് ഡെസ്ക്
Published: September 23, 2026 03:10 AM IST | Updated: September 23, 2026 03:10 AM IST

പ്രതീകാത്മക ചിത്രം

 നി​ല​മ്പൂ​ര്‍: ന​ല്ലം​ത​ണ്ണി പാ​ട​ശേ​ഖ​ര​ത്തി​ല്‍ കാ​ര്‍​ഷി​ക സം​സ്‌​കൃ​തി​യു​ടെ ആ​വേ​ശ​മു​യ​ര്‍​ത്തി ഞാ​റു ന​ടീ​ല്‍ ഉ​ത്സ​വം. നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ മാ​ങ്കു​ത്ത് ഡി​വി​ഷ​നി​ലെ ന​ല്ലം​ത​ണ്ണി പാ​ട​ശേ​ഖ​ര​ത്തി​ലാ​യി​രു​ന്നു ഞാ​റു​ന​ടീ​ല്‍.

പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി​യും റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യു​മാ​യ പു​ലി​ക്കോ​ട്ട് വി​ജ​യ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു ഞാ​റു​ന​ടീ​ല്‍ ച​ട​ങ്ങ്. കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ഞാ​ര്‍ ന​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പ​ത്മി​നി​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ടി.​ ഹാ​ജ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മും​താ​സ് ബാ​ബു, മേ​രീ​സ് ഷി​ബു, കെ. ​സ്മി​ത​മോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ങ​ല്‍, ഷ​ഫീ​ഖ്, ശ്രീ​ജ ച​ന്ദ്ര​ന്‍, ജാ​ന​റ്റ്, ജ​സീ​ല, റ​ജീ​ന സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ലി ബി​ജു, കൃ​ഷി അ​സി​സ്റ്റ​ന്‍റുമാ​രാ​യ കെ. ​ഷ​ബീ​റ​ലി, മീ​ന, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ മ​രു​ന്ന​ന്‍ ഫി​റോ​സ്ഖാ​ന്‍, വി. ​സ​ലീം, കെ.​ ചാ​മി, യു. ​കേ​ശ​വ​ന്‍, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Festival

Recent News

Corehub Up