x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​പ്പ​ത്തി​ല്‍ പ്ര​വാ​സി സം​ഗ​മ​വും ച​ല​ച്ചി​ത്ര​മേ​ള​യും സം​ഗീ​തരാ​വും

വെബ് ഡെസ്ക്
Published: July 23, 2026 11:36 PM IST | Updated: July 23, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: അ​ഞ്ച​പ്പ​ത്തി​ല്‍ പ്ര​വാ​സി സം​ഗ​മ​വും ച​ല​ച്ചി​ത്ര​മേ​ള​യും സം​ഗീ​ത​രാ​വും ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്നു. 26ന് ​രാ​വി​ലെ 9.30ന് ​ഫാ. ബോ​ബി ജോ​സ് ക​ട്ടി​കാ​ട് പ്ര​വാ​സി സം​ഗ​മ​ത്തി​ന് തി​രി തെ​ളി​ക്കും. നൂ​റി​ലേ​റെ പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സാ​ഹോ​ദ​ര്യം എ​ന്ന ഈ ​പ​രി​പാ​ടി​യി​ല്‍ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര, റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ, വി​നു ജോ​ബ് എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ഉ​ച്ച​യൂണിനൊപ്പം അ​ഞ്ച​പ്പം പാ​ട്ടു​പു​ര ടീം ​ഗൃ​ഹാ​തു​ര​ത്വ​മു​ണ​ര്‍​ത്തു​ന്ന അ​ന​ശ്വ​ര ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കും. പ്രി​യ ഗാ​യി​ക എ​സ്. ജാ​ന​കി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് മൗ​നം പോ​ലും മ​ധു​രം എ​ന്ന സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. കോ​ട്ട​യം ന്യൂ​വേ​വ് ഫി​ലിം സൊ​സൈ​റ്റി​യും അ​ഞ്ച​പ്പ​വും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ക​വി​യൂ​ര്‍ ശി​വ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും.

ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ദി ​പോ​ണ്‍ (കൊ​റി​യ), ഫ​ര്‍​ഹ (ജോ​ര്‍​ദാ​ന്‍), സെ​പ്പ​റേ​ഷ​ന്‍ (ഇ​റാ​ന്‍), ഇ​ന്ന​സെന്‍റ് വോ​യി​സ​സ് (സ്പാ​നി​ഷ്), ദി ​പ്ര​സി​ഡ​ന്‍റ്സ് കേ​ക്ക് (ഇ​റാ​ക്ക്), ദി ​റി​ട്ടേ​ണ്‍ (റ​ഷ്യ) തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. പ്ര​ണ​യ​ഭാ​വ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും നി​റ​ഞ്ഞ ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഓ​ഗ​സ്റ്റ് 30​ന് പാ​ട്ടു​പു​ര ടീം ​"പ്ര​ണ​യ​വും കി​നാ​വും' എ​ന്ന സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews festival

Recent News

Corehub Up