x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ നൃ​ത്തോ​ത്സ​വം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:12 AM IST | Updated: July 27, 2026 03:12 AM IST

വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം.

കൊ​ച്ചി: ഓ​ള്‍ ഇ​ന്ത്യ ഡാ​ന്‍​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, നാ​ട്യ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ഡാ​ന്‍​സ്, കൊ​ച്ചി ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ നൃ​ത്തോ​ത്സ​വം സ​മാ​പി​ച്ചു.

നാ​ല് ദി​വ​സ​ത്തെ ഈ ​ക​ലാ​മാ​മാ​ങ്ക​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 320ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. ഭാ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം, ക​ഥ​ക്, ഒ​ഡീ​സി, ഫോ​ക് ഡാ​ന്‍​സ്, സെ​മി ക്ലാ​സി​ക്ക​ല്‍, ഗ്രൂ​പ്പ് ഡാ​ന്‍​സ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന നൃ​ത്ത​രൂ​പ​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

നൃ​ത്തോ​വ​ത്തി​ന് മാ​റ്റു​കൂ​ട്ടി ക​ലാ​കാ​ര​ന്മാ​രാ​യ ബി​ജു​ല ബാ​ല​കൃ​ഷ്ണ​ന്‍, ശാ​ലി​നി പ്ര​ദീ​പ്, ആ​ര്‍​എ​ല്‍​വി ആ​ന​ന്ദ്, സ​ദ​നം റ​ഷീ​ദ്, ന​ടി ദേ​വി ച​ന്ദ​ന, ന​ടി ശ്രു​തി ജ​യ​ന്‍, രേ​ഷ്മ രാ​ജീ​വ് എ​ന്നി​വ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ ഹൃദ്യമാ‌‌യി. ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ പ്ര​മു​ഖ​രെ വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Festival

Recent News

Corehub Up