Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WGA

'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്ഡേ'​യ്ക്ക് പ​ത്തു തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മാ​ർ​വ​ലി​ന്‍റെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്ഡേ'​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൗ​തു​ക​ക​ര​മാ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്നു. റൈ​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക ഡ​യ​റ​ക്ട​റി​യി​ലാ​ണു ചി​ത്ര​ത്തി​നു പ​ത്തു തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ണ്ടെ​ന്ന വി​വ​രം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ത്തി​ൽ ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ റ​യാ​ൻ റെനോ​ൾ​ഡ്സും , ഹ്യൂ ​ജാ​ക്ക്മാ​നും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ആ​രാ​ധ​ക​രി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ സ്റ്റീ​ഫ​ൻ മ​ക്ഫീ​ലി, മൈ​ക്ക​ൽ വാ​ൽ​ഡ്ര​ൺ എ​ന്നി​വ​രാ​ണ്. എ​ന്നാ​ൽ, 'അ​ഡിഷ​ണ​ൽ ലി​റ്റ​റ​റി മെ​റ്റീ​രി​യ​ൽ' വി​ഭാ​ഗ​ത്തി​ലാ​ണു റെ​നോ​ൾ​ഡ്സി​ന്‍റെ​യും ജാ​ക്ക്മാ​ന്‍റെ​യും പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡെ​ഡ്പൂ​ൾ, വു​ൾ​വെ​റി​ൻ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത താ​ര​ങ്ങ​ൾ 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്ഡേ'​യി​ലും എ​ത്തു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണി​ത്. റൂ​സോ സ​ഹോ​ദ​ര​ന്മാ​രു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഡി​സം​ബ​ർ 18-ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Latest News

Corehub Up