Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hollywood

Movies

ടൈ​റ്റാ​നി​ക്; 112 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും മാ​യാ​ത്ത ക​ട​ലാ​ഴ​ങ്ങ​ളി​ലെ സ്മ​ര​ണ...

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മുൻപ്, 1912 ഏ​പ്രി​ൽ 15-ന്‍റെ പു​ല​രി​യി​ൽ, വ​ട​ക്ക​ൻ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ അ​ജ​യ്യ​മാ​യ​ത് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ടൈ​റ്റാ​നി​ക് ത​ക​ർ​ന്ന​ടി​ഞ്ഞു. 1,500ലേ​റെ മ​നു​ഷ്യ​ജീ​വ​നു​ക​ൾ ആ ​ത​ണു​ത്തു​റ​ഞ്ഞ ക​ട​ലി​ൽ പൊ​ലി​ഞ്ഞു​പോ​യി​ട്ട് 112 വ​ർ​ഷം പി​ന്നി​ടു​ന്നു.

ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ൽ വെ​റും സം​ഖ്യ​ക​ളാ​യി ഒ​ടു​ങ്ങു​മാ​യി​രു​ന്ന മ​ഹാ​ദു​ര​ന്ത​ത്തെ ലോ​ക​ത്തി​ന്‍റെ നെ​ഞ്ചി​ലെ തീ​രാ​നോ​വാ​ക്കി മാ​റ്റി​യ​ത് ജെ​യിം​സ് കാ​മ​റൂ​ൺ എ​ന്ന ദാ​ർ​ശ​നി​ക​നാ​യ സം​വി​ധാ​യ​ക​ന്‍റെ മാ​ന്ത്രി​ക​സ്പ​ർ​ശ​മാ​ണ്.

ലോ​കം ആ​ഘോ​ഷി​ച്ച ന​മ്മു​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ കൊ​ട്ട​ക​ക​ളി​ൽ​പ്പോ​ലും നി​റ​ഞ്ഞ​സ​ദ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച, ടൈ​റ്റാ​നി​ക് റി​ലീ​സ് ചെ​യ്ത​ത് 1997ൽ ​ആ​ണ്.

കാ​മ​റൂ​ണി​ന്‍റെ അ​ഭ്ര​കാ​വ്യം ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കാ​യി​രു​ന്നു. ക​പ്പ​ൽ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്കു ത​ക​ർ​ന്ന​ടി​യു​ന്പോ​ൾ സി​നി​മ​യി​ലെ ക്ലോ​ക്കി​ൽ തെ​ളി​യു​ന്ന സ​മ​യം പു​ല​ർ​ച്ചെ 2.20 ആ​ണ്.

യ​ഥാ​ർ​ഥ ച​രി​ത്ര​ത്തി​ൽ ടൈ​റ്റാ​നി​ക് മു​ങ്ങി​ത്താ​ഴ്ന്ന അ​തേ നി​മി​ഷം! ച​രി​ത്ര​പ​ര​മാ​യ ഇ​ത്ത​രം സൂ​ക്ഷ്മ​ത​ക​ൾ സി​നി​മ​യെ ലോ​ക​ത്തി​ന്‍റെ വി​കാ​ര​മാ​ക്കി മാ​റ്റി. ജാ​ക്കി​ന്‍റെ​യും റോ​സി​ന്‍റെ​യും പ്ര​ണ​യ​ത്തി​ലൂ​ടെ അ​ന്നു ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഓ​രോ മ​നു​ഷ്യ​ന്‍റെ​യും വേ​ദ​ന​യും പ്ര​തീ​ക്ഷ​യും പ്രേ​ക്ഷ​ക​ർ തൊ​ട്ട​റി​ഞ്ഞു.

അ​തേ​സ​മ​യം, ടൈ​റ്റാ​നി​ക്കി​ലെ ക്ലൈ​മാ​ക്സ് രം​ഗം ഇ​ന്നു ച​ർ​ച്ച​യാ​കാ​റു​ണ്ട്. മ​ഞ്ഞു​ക​ട്ട​ക​ൾ​ക്കി​ട​യി​ൽ ഒ​ഴു​കി ന​ട​ന്ന ഒ​രു വാ​തി​ൽ​പ്പാ​ളി​യി​ൽ റോ​സ് ര​ക്ഷ​പ്പെ​ടു​മ്പോ​ൾ, ജാ​ക്ക് സ​മു​ദ്ര​ത്തി​ന്‍റെ ‌ആ​ഴ​ങ്ങ​ളി​ലേ​ക്കു താ​ഴ്ന്നു​പോ​കു​ന്ന രം​ഗം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നൊ​ന്പ​ര​മു​ണ​ർ​ത്തു​ന്ന​താ​ണ്. ആ ​ത​ടി​ക്ക​ഷ​ണ​ത്തി​ൽ ജാ​ക്കി​നു കൂ​ടി സ്ഥ​ല​മു​ണ്ടാ​യി​രു​ന്നി​ല്ലേ? എ​ന്ന ചോ​ദ്യം കാ​ല​ങ്ങ​ൾ​ക്കി​പ്പു​റ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി നി​ല​നി​ൽ​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ന​ടി കേ​റ്റ് വി​ൻ​സ്‌​ലെ​റ്റ് ത​ന്നെ ആ ​ര​ഹ​സ്യം പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു. അ​ത് യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു വാ​തി​ലാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ക​പ്പ​ലി​ലെ മ​നോ​ഹ​ര​മാ​യ ഗോ​വ​ണി​യു​ടെ ത​ക​ർ​ന്ന ഭാ​ഗ​മാ​യി​രു​ന്നു. അ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നോ എ​ന്ന ത​ർ​ക്കം അ​വി​ടെ നി​ൽ​ക്ക​ട്ടെ, ആ ​മ​ര​ക്ക​ഷ​ണം കൈ​വി​ട്ടു​പോ​യ ജാ​ക്കി​ന്‍റെ പ്ര​ണ​യ​മാ​ണ് ഇ​ന്നും ടൈ​റ്റാ​നി​ക്കി​നെ ജീ​വ​നോ​ടെ നി​ല​നി​ർ​ത്തു​ന്ന​ത്.

സി​നി​മ​യു​ടെ ഒ​ടു​വി​ൽ, താ​ൻ ജീ​വി​ച്ചു​തീ​ർ​ത്ത ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്ത​സ്മ​ര​ണ​ക​ളു​മാ​യി റോ​സ് വീ​ണ്ടും ആ ​ക​പ്പ​ലി​ന്‍റെ പ​ട​വു​ക​ളി​ൽ ജാ​ക്കി​നെ ക​ണ്ടു​മു​ട്ടു​മ്പോ​ൾ, അ​തു മ​ര​ണ​ത്തി​നു മേ​ൽ ഓ​ർ​മ​ക​ൾ നേ​ടു​ന്ന വി​ജ​യ​മാ​യി മാ​റു​ന്നു. 112 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ടൈ​റ്റാ​നി​ക് എ​ന്ന പേ​ര് കേ​ൾ​ക്കു​മ്പോ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ൽ ഒ​രു ക​ട​ൽ ഇ​ര​മ്പു​ന്ന​തി​ന് ഇ​തൊ​ക്കെ കാ​ര​ണ​മാ​കാം.

International

ആക്‌ഷൻ ഹീറോ ചക്ക് നോറിസ് അന്തരിച്ചു

ന്യൂ​​​യോ​​​ര്‍ക്ക്: വി​​​ഖ്യാ​​​ത ഹോ​​​ളി​​​വു​​​ഡ് ആ​​​ക്‌ഷന്‍ ഹീ​​​റോ ച​​​ക്ക് നോ​​​റി​​​സ് (86) അ​​​ന്ത​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ ഇ​​​ന്‍സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​ര​​​ണ​​​വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഹ​​​വാ​​​യി​​​ല്‍വ​​​ച്ച് ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് മോ​​​റി​​​സി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.​ ‘ദ ​​​ഡെ​​​ല്‍റ്റ ഫോ​​​ഴ്‌​​​സ്’, ‘മി​​​സിം​​​ഗ് ഇ​​​ന്‍ ആ​​​ക്‌ഷ​​​ന്‍’ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ സി​​​നി​​​മ​​​ക​​​ള്‍.

1972ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ദി ​​​വേ ഓ​​​ഫ് ദ ​​​ഡ്രാ​​​ഗ​​​ണ്‍’ എ​​​ന്ന ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ല്‍ ബ്രൂ​​​സ് ലീ​​​യു​​​ടെ ക​​​രു​​​ത്ത​​​നാ​​​യ എ​​​തി​​​രാ​​​ളി​​​യാ​​​യു​​​ള്ള നോ​​​റി​​​സി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്രം ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു. സു​​​ഹൃ​​​ത്താ​​​യ ബ്രൂ​​​സ് ലീ​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് നോ​​​റി​​​സ് വി​​​ല്ല​​​ന്‍ വേ​​​ഷം ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​ത്. എ​​​ഴു​​​പ​​​തു​​​ക​​​ളി​​​ലും എ​​​ണ്‍പ​​​തു​​​ക​​​ളി​​​ലും ആ​​​ക്‌ഷന്‍ ഹീ​​​റോ എ​​​ന്ന നി​​​ല​​​യി​​​ല്‍ പേ​​​രെ​​​ടു​​​ത്തു. ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​ര​​​മ്പ​​​ര​​​ക​​​ളും ഏ​​​റെ ആ​​​രാ​​​ധ​​​ക​​​രെ നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.

ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ത​​​രം​​​ഗ​​​മാ​​​യ ‘ച​​​ക്ക് നോ​​​റി​​​സ് ഫാ​​​ക്‌​​ട്സ്’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മീ​​​മു​​​ക​​​ളി​​​ലൂ​​​ടെ യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്കും അ​​​ദ്ദേ​​​ഹം സു​​​പ​​​രി​​​ചി​​​ത​​​നാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​രു​​​ത്ത​​​നാ​​​യ, തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​നു​​​ഷ്യ​​​നാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തെ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന മീ​​​മു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

1940ല്‍ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​ക്‌​​​ല​​​ഹോ​​​മ​​​യി​​​ലാ​​​ണ് ച​​​ക്ക് നോ​​​റി​​​സ് ജ​​​നി​​​ച്ച​​​ത്. കൗ​​​മാ​​​ര​​​കാ​​​ല​​​ത്ത് യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന​​​യി​​​ല്‍ അം​​​ഗ​​​മാ​​​യി കൊ​​​റി​​​യ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യ​​​വേ​​​യാ​​​ണ് നോ​​​റി​​​സ് ആ​​​യോ​​​ധ​​​ന​​​ക​​​ല പ​​​രി​​​ശീ​​​ലി​​​ച്ച​​​ത്. 1960ക​​​ളി​​​ല്‍ ക​​​രാ​​​ട്ടെ ചാ​​​ന്പ്യ​​​നാ​​​യി.

സ്വ​​​ന്ത​​​മാ​​​യി ഒ​​​രു ക​​​രാ​​​ട്ടെ ശൈ​​​ലി അ​​​ദ്ദേ​​​ഹം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു. ലോ​​​ക ക​​​രാ​​​ട്ടെ ചാ​​​മ്പ്യ​​​നാ​​​യി വി​​​ര​​​മി​​​ച്ച​​​ ശേ​​​ഷ​​​മാ​​​ണു നോ​​​റി​​​സ് അ​​​ഭി​​​ന​​​യ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്. താ​​​യ്‌​​​ക്വാ​​ൻ​​ഡോ​, ജൂ​​​ഡോ, ജി​​​യു ജി​​​റ്റ്‌​​​സു എ​​​ന്നി​​​വ​​​യി​​​ലും പ്രാ​​​വീ​​​ണ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ ജെ​​​ന ഒ ​​​കെ​​​ല്ലി.

International

റോബർട്ട് ഡുവാൽ അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച അ​​​ഭി​​​നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന റോ​​​ബ​​​ർ​​​ട്ട് ഡു​​​വാ​​​ൽ (95) അ​​​ന്ത​​​രി​​​ച്ചു.

ഗോ​​​ഡ്ഫാ​​​ദ​​​ർ സി​​​നി​​​മ​​​യു​​​ടെ ഒ​​​ന്ന്, ര​​​ണ്ട് ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മാ​​​ഫി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ടോം ​​​ഹേ​​​ഗ​​​ൻ, അ​​​പ്പോ​​​കാ​​​ലി​​​പ്സ് നൗ ​​​സി​​​നി​​​മ​​​യി​​​ലെ സൈ​​​നി​​​കോ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വേ​​​ഷ​​​ങ്ങ​​​ളാ​​​ണ്. ഏ​​​ഴു ത​​​വ​​​ണ ഓ​​​സ്ക​​​റി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം 1983ലെ ​​​ടെ​​​ണ്ട​​​ർ മെ​​​ഴ്സീ​​​സ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ൻ​​​ഡി​​​യേ​​​ഗോ​​​യി​​​ൽ ജ​​​നി​​​ച്ച ഡു​​​വാ​​​ൽ അ​​​ഭി​​​ന​​​യം പ‌​​​ഠി​​​ക്കാ​​​നാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കു​​​ടി​​​യേ​​​റി. വി​​​ഖ്യാ​​​ത ന​​​ട​​​ൻ ഡ​​​സ്റ്റി​​​ൻ ഹോ​​​ഫ്മാ​​​ൻ, അ​​​ടു​​​ത്തി​​​ടെ അ​​​ന്ത​​​രി​​​ച്ച ജീ​​​ൻ ഹാ​​​ക്മാ​​​ൻ എ​​​ന്നി​​​വ​​​ർ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യി​​​രു​​​ന്നു. മൂ​​​വ​​​രും ആ​​​ജീ​​​വ​​​നാ​​​ന്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി​​​രു​​​ന്നു.

International

2026 ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകൾ: വിജയികളുടെ പൂര്‍ണ്ണ പട്ടിക പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ നടന്ന 83-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്സന്‍റെ 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ' തിളങ്ങി. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരങ്ങള്‍ നേടിയത്. ലിയാനോര്‍ഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് ഒന്‍പത് നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
ഷേക്‌സ്പിയറിന്‍റെ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഹാംനെറ്റ്', ടെലിവിഷന്‍ വിഭാഗത്തില്‍ 'അഡോളസെന്‍സ്', 'ദി പിറ്റ്' എന്നീ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടി.

സിനിമാ വിഭാഗം

മികച്ച ചലച്ചിത്രം - നാടകം: 'ഹാംനെറ്റ്'
മികച്ച ചലച്ചിത്രം - മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി: 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച നടന്‍ - നാടകം: വാഗ്‌നര്‍ മൗറ, 'ദി സീക്രട്ട് ഏജന്‍റ്'
മികച്ച നടി - നാടകം: ജെസ്സി ബക്ക്‌ലി, 'ഹാംനെറ്റ്'
മികച്ച നടന്‍ - കോമഡി/സംഗീതം: തിമോത്തി ഷലമേ, 'മാര്‍ട്ടി സുപ്രീം'
മികച്ച നടി - കോമഡി/സംഗീതം: റോസ് ബൈര്‍ൺ, 'ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ'ഡ് കിക്ക് യു'
മികച്ച സഹനടന്‍ൻ: സ്റ്റെല്ലന്‍ സ്‌കാര്‍സ്ഗാര്‍ഡ്, 'സെന്‍റിമെന്‍റല്‍ വാല്യൂ'
മികച്ച സഹനടി: ടെയാന ടെയ്ലർ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച സംവിധായകന്‍: പോള്‍ തോമസ് ആന്‍ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്'
മികച്ച വിദേശ ഭാഷാ ചിത്രം: 'ദി സീക്രട്ട് ഏജന്‍റ്'
മികച്ച തിരക്കഥ: പോള്‍ തോമസ് ആന്‍ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ഒറിജിനല്‍ സ്‌കോർ: ലുഡ്വിഗ് ഗൊറാന്‍സണ്‍, 'സിന്നേഴ്സ്'
മികച്ച ഒറിജിനല്‍ ഗാനം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്' എന്ന ചിത്രത്തിലെ 'ഗോള്‍ഡൻ'
സിനിമാറ്റിക് & ബോക്സ് ഓഫീസ് നേട്ടം: 'സിന്നേഴ്സ്'

ടെലിവിഷന്‍ വിഭാഗം

മികച്ച നാടക പരമ്പര: 'ദി പിറ്റ്'
മികച്ച കോമഡി/സംഗീത പരമ്പര: 'ദി സ്റ്റുഡിയോ'
മികച്ച നടന്‍ - നാടകം: നോഹ വൈൽ, 'ദി പിറ്റ്'
മികച്ച നടി - നാടകം: റിയ സീഹോൺ, 'പ്ലൂറിബസ്'
മികച്ച സഹനടന്‍ - പുരുഷൻ: ഓവന്‍ കൂപ്പര്‍, 'അഡോളസെന്‍സ്'
മികച്ച സഹനടി - സ്ത്രീ: എറിന്‍ ഡോഹെര്‍ട്ടി, 'അഡോളസെന്‍സ്'
മികച്ച നടന്‍ - കോമഡി/സംഗീതം: സേത്ത് റോജന്‍, 'ദി സ്റ്റുഡിയോ'

മികച്ച നടി - കോമഡി/സംഗീതം: ജീന്‍ സ്മാര്‍ട്ട്, 'ഹോക്‌സ്'

മികച്ച ലിമിറ്റഡ് സീരീസ്/സമാഹാരം/ടിവി സിനിമ: 'അഡോളസെന്‍സ്'

മികച്ച നടന്‍ - ലിമിറ്റഡ് സീരീസ്: സ്റ്റീഫന്‍ ഗ്രഹാം, 'അഡോളസെന്‍സ്'

മികച്ച നടി ലിമിറ്റഡ് സീരീസ്: മിഷേല്‍ വില്യംസ്, 'ഡയിംഗ് ഫോര്‍ സെക്‌സ്'
മികച്ച സ്റ്റാന്‍ഡ്-അപ്പ് കോമഡി: റിക്കി ഗെര്‍വൈസ്, 'റിക്കി ഗെര്‍വൈസ്: മോര്‍ട്ടാലിറ്റി'

പോഡ്കാസ്റ്റ് വിഭാഗം

മികച്ച പോഡ്കാസ്റ്റ്: 'ഗുഡ് ഹാംഗ് വിത്ത് ആമി പോഹ്ലർ'

Movies

ഹോളിവു​ഡ് താ​രം ജെ​യിം​സ് റാ​ന്‍​സ​ണ്‍ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍

ദി ​വ​യ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജെ​യിം​സ് റാ​ൻ​സ​ണെ (46) വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മാ​ന​സി​ക രോ​ഗ​വു​മാ​യി താ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം മു​ൻ​പ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്.

ദ ​വ​യ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 2002 ല്‍ ​കെ​ന്‍ പാ​ര്‍​ക്ക് എ​ന്ന ചി​ത്ര​ത്തി​ലു​ടെ​യാ​ണ് സി​നി​മ​യി​ലേ​യ്ക്കെ​ത്തു​ന്ന​ത്. സി​നി​സ്റ്റ​ര്‍, ദി ​ബ്ല​ക്ക് ഫോ​ണ്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

International

ഹോളിവുഡ് സംവിധായകനും ഭാര്യയും മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഹോ​​​ളി​​​വു​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ റോ​​​ബ് റെ​​​യ്ന​​​ർ (78), ഭാ​​​ര്യ മി​​​ഷേ​​​ൽ (68) എ​​​ന്നി​​​വ​​​രെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ വ​​​സ​​​തി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ൾ താ​​​സ​​​മി​​​ക്കു​​​ന്ന ബ്രെ​​​ന്‍റ്‌​​​വു​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ വ​​​സ​​​തി​​​ക്കു​​​ള്ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. പോ​​​സ്റ്റ്‌​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യാ​​​ലേ മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കൂ എ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

പ്രി​​​ൻ​​​സ​​​സ് ബ്രൈ​​​ഡ്, ദി​​​സ് ഈ​​​സ് സ്പൈ​​​ന​​​ൽ ടാ​​​പ്, വെ​​​ൻ ഹാ​​​രി മെ​​​റ്റ് സ​​​ള്ളി, മി​​​സെ​​​റി, എ ​​​ഫ്യൂ ഗു​​​ഡ് മെ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​ണു റോ​​​ബ് റെ​​​യ്ന​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത പ്ര​​​മു​​​ഖ സി​​​നി​​​മ​​​ക​​​ൾ.

Movies

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് ഓർമയായി

ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വാ​​​യ വി​​​ഖ്യാ​​​ത ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ റോ​​​ബ​​​ർ​​​ട്ട് റെ​​​ഡ്ഫോ​​​ർ​​​ഡ് (89) അ​​​ന്ത​​​രി​​​ച്ചു.

യൂ​​​ട്ടാ സം​​സ്ഥാ​​ന​​ത്തെ പ​​ർ​​വ​​ത​​മേ​​ഖ​​ല​​യാ​​യ സ​​​ൺ​​​ഡാ​​​ൻ​​​സി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 1960ക​​​ളി​​​ൽ സി​​​നി​​​മ​​​യി​​​ലെ​​​ത്തി​​​യ റെ​​​ഡ്ഫോ​​​ർ​​​ഡ് വൈ​​​കാ​​​തെ സൂ​​​പ്പ​​​ർ​​​ സ്റ്റാ​​​റാ​​​യി ഉ​​​യ​​​ർ​​​ന്നു.

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ൽ ജ​​​​നി​​​​ച്ച റോ​​​​ബ​​​​ർ​​​​ട്ട് റെ​​​​ഡ്ഫോ​​​​ർ​​​​ഡ് 1950ക​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​മാ​​​​ണ് അ​​​​ഭി​​​​ന​​​​യ​​​​രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. വാ​​​​ർ ഹ​​​​ണ്ട് ആ​​​​ണ് അ​​​​ര​​​​ങ്ങേ​​​​റ്റ ച​​​​ല​​​​ച്ചി​​​​ത്രം. ദ ​​​​സ്റ്റിം​​​​ഗ്, ബു​​​​ച്ച് കാ​​​​സി​​​​ഡി ആ​​​​ൻ​​​​ഡ് ദ ​​​​സ​​​​ണ്‍​ഡാ​​​​ൻ​​​​ഡ് കി​​​​ഡ്, ദ ​​​കാ​​​ൻ​​​ഡി​​​ഡേ​​​റ്റ്, ഓ​​​ൾ ദ ​​​പ്ര​​​സി​​​ഡ​​​ന്‍റ്സ് മെ​​​ൻ, ദ ​​​വേ വീ ​​​വെ​​​യ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ. 1973ൽ ​​​​ദ സ്റ്റിം​​​​ഗ് എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​നു മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ഓ​​​​സ്ക​​​​ർ നോ​​​​മി​​​​നേ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ചു.

റെ​​​ഡ്ഫോ​​​ർ​​​ഡ് സം​​​വി​​​ധാ​​​നം ഓ​​​ർ​​​ഡി​​​ന​​​റി പീ​​​പ്പി​​​ൾ എ​​​ന്ന സി​​​നി​​​മ​​​യ്ക്ക് 1980ൽ ​​​ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. മി​​​ക​​​ച്ച സി​​​നി​​​മ​​​യാ​​​യും അ​​​തേ വ​​​ർ​​​ഷം ഓ​​​ർ​​​ഡി​​​ന​​​റി പീ​​​പ്പി​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. നാ​​​ല് ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് ഈ ​​​സി​​​നി​​​മ​​​യ്ക്കു ല​​​ഭി​​​ച്ച​​​ത്. 2018ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ദി ​​​ഓ​​​ൾ​​​ഡ് മാ​​​ൻ ആ​​​ൻ​​​ഡ് ദ ​​​ഗ​​​ൺ ആ​​​ണ് അ​​​വ​​​സാ​​​ന ച​​​ല​​​ച്ചി​​​ത്രം

സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റെ​​​​ഡ്ഫോ​​​​ർ​​​​ഡ് യൂ​​​​ട്ടാ​​​​യി​​​​ൽ സ​​​​ണ്‍​ഡാ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ്ഥാ​​​​പി​​​​ച്ചു. 2002ൽ ​​​​ഓ​​​​ണ​​​​റ​​​​റി ലൈ​​​​ഫ് ടൈം ​​​​അ​​​​ച്ചീ​​​​വ്മെ​​​​ന്‍റ് ഓ​​​​സ്ക​​​​റും റെ​​​​ഡ്ഫോ​​​​ർ​​​​ഡ് നേ​​​​ടി.

സി​​​​ബി​​​​ല്ലെ സാ​​​​ഗാ​​​​ർ​​​​സ് ആ​​​​ണ് റെ​​​​ഡ്ഫോ​​​​ർ​​​​ഡി​​​ന്‍റെ ഭാ​​​​ര്യ. 2009ലാ​​​​ണ് ഇ​​​​വ​​​​ർ വി​​​​വാ​​​​ഹിതരാ​​​​യ​​​​ത്. ആ​​​​ദ്യഭാ​​​​ര്യ ലോ​​​​ല വാ​​​​ൻ വെ​​​​ഗെ​​​​നേ​​​​ൻ. 1985ൽ ​​​​ഇ​​​​വ​​​​ർ വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞു.

നാ​​​​ലു മ​​​​ക്ക​​​​ളാ​​​​ണ് റെ​​ഡ്ഫോ​​ർ​​ഡ്-​​ലോ​​ല ദ​​​​ന്പ​​​​തി​​​​ക​​ൾ​​​​ക്കു​​​​ള്ള​​​​ത്. റെ​​​​ഡ്ഫോ​​​​ർ​​​​ഡി​​​​ന്‍റെ മ​​​​ക​​​​ൻ ജ​​​​യിം​​​​സ് 2020ൽ, 58-ാ​​​​മ​​​​ത്തെ വ​​​​യ​​​​സി​​​​ൽ കാ​​​​ൻ​​​​സ​​​​ർ​​​​ മൂലം മ​​​​രി​​​​ച്ചു. സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു ജ​​​​യിം​​​​സ്.

Latest News

Corehub Up