x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആക്‌ഷൻ ഹീറോ ചക്ക് നോറിസ് അന്തരിച്ചു


Published: March 21, 2026 01:52 AM IST | Updated: March 21, 2026 01:52 AM IST

ന്യൂ​​​യോ​​​ര്‍ക്ക്: വി​​​ഖ്യാ​​​ത ഹോ​​​ളി​​​വു​​​ഡ് ആ​​​ക്‌ഷന്‍ ഹീ​​​റോ ച​​​ക്ക് നോ​​​റി​​​സ് (86) അ​​​ന്ത​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ ഇ​​​ന്‍സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​ര​​​ണ​​​വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഹ​​​വാ​​​യി​​​ല്‍വ​​​ച്ച് ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് മോ​​​റി​​​സി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.​ ‘ദ ​​​ഡെ​​​ല്‍റ്റ ഫോ​​​ഴ്‌​​​സ്’, ‘മി​​​സിം​​​ഗ് ഇ​​​ന്‍ ആ​​​ക്‌ഷ​​​ന്‍’ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ സി​​​നി​​​മ​​​ക​​​ള്‍.

1972ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ദി ​​​വേ ഓ​​​ഫ് ദ ​​​ഡ്രാ​​​ഗ​​​ണ്‍’ എ​​​ന്ന ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ല്‍ ബ്രൂ​​​സ് ലീ​​​യു​​​ടെ ക​​​രു​​​ത്ത​​​നാ​​​യ എ​​​തി​​​രാ​​​ളി​​​യാ​​​യു​​​ള്ള നോ​​​റി​​​സി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്രം ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു. സു​​​ഹൃ​​​ത്താ​​​യ ബ്രൂ​​​സ് ലീ​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് നോ​​​റി​​​സ് വി​​​ല്ല​​​ന്‍ വേ​​​ഷം ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​ത്. എ​​​ഴു​​​പ​​​തു​​​ക​​​ളി​​​ലും എ​​​ണ്‍പ​​​തു​​​ക​​​ളി​​​ലും ആ​​​ക്‌ഷന്‍ ഹീ​​​റോ എ​​​ന്ന നി​​​ല​​​യി​​​ല്‍ പേ​​​രെ​​​ടു​​​ത്തു. ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​ര​​​മ്പ​​​ര​​​ക​​​ളും ഏ​​​റെ ആ​​​രാ​​​ധ​​​ക​​​രെ നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.

ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ത​​​രം​​​ഗ​​​മാ​​​യ ‘ച​​​ക്ക് നോ​​​റി​​​സ് ഫാ​​​ക്‌​​ട്സ്’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മീ​​​മു​​​ക​​​ളി​​​ലൂ​​​ടെ യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്കും അ​​​ദ്ദേ​​​ഹം സു​​​പ​​​രി​​​ചി​​​ത​​​നാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​രു​​​ത്ത​​​നാ​​​യ, തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​നു​​​ഷ്യ​​​നാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തെ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന മീ​​​മു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

1940ല്‍ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​ക്‌​​​ല​​​ഹോ​​​മ​​​യി​​​ലാ​​​ണ് ച​​​ക്ക് നോ​​​റി​​​സ് ജ​​​നി​​​ച്ച​​​ത്. കൗ​​​മാ​​​ര​​​കാ​​​ല​​​ത്ത് യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന​​​യി​​​ല്‍ അം​​​ഗ​​​മാ​​​യി കൊ​​​റി​​​യ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യ​​​വേ​​​യാ​​​ണ് നോ​​​റി​​​സ് ആ​​​യോ​​​ധ​​​ന​​​ക​​​ല പ​​​രി​​​ശീ​​​ലി​​​ച്ച​​​ത്. 1960ക​​​ളി​​​ല്‍ ക​​​രാ​​​ട്ടെ ചാ​​​ന്പ്യ​​​നാ​​​യി.

സ്വ​​​ന്ത​​​മാ​​​യി ഒ​​​രു ക​​​രാ​​​ട്ടെ ശൈ​​​ലി അ​​​ദ്ദേ​​​ഹം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു. ലോ​​​ക ക​​​രാ​​​ട്ടെ ചാ​​​മ്പ്യ​​​നാ​​​യി വി​​​ര​​​മി​​​ച്ച​​​ ശേ​​​ഷ​​​മാ​​​ണു നോ​​​റി​​​സ് അ​​​ഭി​​​ന​​​യ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്. താ​​​യ്‌​​​ക്വാ​​ൻ​​ഡോ​, ജൂ​​​ഡോ, ജി​​​യു ജി​​​റ്റ്‌​​​സു എ​​​ന്നി​​​വ​​​യി​​​ലും പ്രാ​​​വീ​​​ണ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ ജെ​​​ന ഒ ​​​കെ​​​ല്ലി.

Tags : Action hero Chuck Norris passes away Hollywood

Recent News

Corehub Up