സാം ജുറാസിക് പാർക് സിനിമയിൽ, സാം നീൽ
ജുറാസിക് പാർക്ക് സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു.
അർബുദബാധിതനായിരുന്നെങ്കിലും അതിൽ നിന്നും മുക്തനായെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു സാമിന്റെ അന്ത്യം.
2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (ഒരു തരം രക്തത്തിലെ അർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു.
മൂന്നാം ഘട്ട കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം താൻ രോഗമുക്തനായെന്ന് ഏപ്രിലിൽ താരം അറിയിച്ചിരുന്നു.
ജുറാസിക് പാർക്ക് കൂടാതെ ദി പിയാനോ, ഡെഡ് കാം, ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ തുടങ്ങിയ പ്രശസ്ത സിനിമകളിലും, പീക്കി ബ്ലൈൻഡേഴ്സ് പോലുള്ള ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Tags : Jurassic Park Sam Neill passed away Hollywood