x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യാസന്ദർശനം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി; ആ​ത്മീ​യ​ത​യു​ടെ വ​ഴി​യേ ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് താരം ടൈ​റീ​സ് ഗി​ബ്‌​സ​ൺ

സിനിമ ഡെസ്ക്
Published: June 29, 2026 12:25 PM IST | Updated: June 29, 2026 12:32 PM IST

മും​ബൈ​യി​ലെ ക്ഷേ​ത്രത്തിൽ സ​ന്ദ​ർ​ശനം നടത്തുന്ന ഹോളിവുഡ് നടൻ ടൈറീസ് ഗിബ്സൺ‌.

ഹോളിവുഡ് നടനും ഗായകനുമായ ടൈ​റീ​സ് ഗി​ബ്‌​സ​ൺ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ആത്മീയയാത്രകളുമായി ബന്ധപ്പെട്ടാണ്. ലോകമെന്പാടും കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് - സി​നി​മാ പ​ര​മ്പ​ര​യി​ലെ പ്രി​യ താ​രം ടൈ​റീ​സ് തന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ളി​ൽനി​ന്നും മ​നസിനെ അ​ല​ട്ടു​ന്ന ആ​ശ​ങ്ക​ക​ളി​ൽനി​ന്നും വിട്ടുനിന്ന് ശാ​ന്തിതേടി ഇ​ന്ത്യ​യി​ൽ എ​ത്തി​.

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ​ല്ല, മ​റി​ച്ച് ആ​ത്മീ​യജ്ഞാ​നം തേ​ടു​ന്ന തീ​ർഥാ​ട​ക​നാ​യാ​ണ് താ​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്നാ​ണ് ടൈ​റീ​സ് വ്യ​ക്ത​മാ​ക്കി. മും​ബൈ​യി​ലെ പ്ര​ശ​സ്ത ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച താ​രം, അ​വി​ടെ ഗണേശവിഗ്രഹത്തിൽ പാ​ല​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​ന്‍റെയും ആ​ര​തി ഉ​ഴി​യു​ന്ന​തിന്‍റെ​യും ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കുവച്ചിരുന്നു. ക​രി​യ​റി​ലെ വ​ലി​യ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ധ്യാ​നം, പുണ്യയിടങ്ങളിലെ സന്ദർശനങ്ങൾ എ​ന്നി​വ​യി​ലൂ​ടെ മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ഈ ​യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ടൈറീസ് പ​റഞ്ഞു. മനസിനും ശ​രീ​ര​ത്തി​നും ആ​ത്മാ​വി​നും യ​ഥാ​ർ​ഥ സ​മാ​ധാ​നം ക​ണ്ടെ​ത്താ​നു​ള്ള ജീ​വി​ത​കാ​ലം നീ​ളു​ന്ന യാ​ത്ര​യു​ടെ തു​ട​ക്ക​മാ​ണി​തെ​ന്നും താ​രം കൂട്ടിച്ചേർത്തു.

ത​ന്‍റെ ഇ​ന്ത്യ​ൻ യാ​ത്ര​യെ​ക്കു​റി​ച്ച് വി​കാ​ര​ധീ​ന​നാ​യി സം​സാ​രി​ച്ച ടൈ​റീ​സ് ഗി​ബ്‌​സ​ൺ, ഡോ. ​മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂനിയിറിന്‍റെ 1959-ലെ ​ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ​യും ഈ ​അ​വ​സ​ര​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അ​ന്ന് മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് ഒ​രു വി​നോ​ദ​സ​ഞ്ചാ​രി​യായട്ടല്ല, മ​റി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​ഹിം​സാ സി​ദ്ധാ​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള ഒ​രു തീ​ർ​ഥാ​ട​ക​നാ​യി​ട്ടാ​യി​രു​ന്നു. യേ​ശു​ക്രി​സ്തു ത​നി​ക്ക് സ്നേ​ഹ​ത്തി​ന്‍റെ വ​ഴി കാ​ണി​ച്ചു​ത​ന്ന​പ്പോ​ൾ, ആ ​സ്നേ​ഹം എ​ങ്ങ​നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​മെ​ന്ന് കാ​ണി​ച്ചു​ത​ന്ന​ത് ഗാ​ന്ധി​ജി​യാ​ണെ​ന്ന് മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ ​ച​രി​ത്ര​യാ​ത്ര​യെ​പ്പോ​ലെ സ്വ​ന്തം ജീ​വി​ത​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന ഒ​ന്നാ​ണ് ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​മെ​ന്ന് ടൈ​റീ​സ് വി​ശ്വ​സി​ക്കു​ന്നു.

കു​ട്ടി​ക്കാലം ​തൊട്ടുള്ള സു​ഹൃ​ത്താ​യ കെ​നി​യാ​റ്റ​യും ടൈ​റീ​സി​നൊ​പ്പ​മു​ണ്ട്. ഇ​രു​വ​ർ​ക്കും എ​ട്ട് വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ സൗ​ഹൃ​ദ​മാ​ണി​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ സം​ര​ക്ഷി​ക്കു​ക​യും ത​നി​ക്ക് ത​ണ​ലാ​വു​ക​യും ചെ​യ്ത​ത് കെ​നി​യാ​റ്റ​യും കു​ടും​ബ​വു​മാ​ണെ​ന്ന് താ​രം പറഞ്ഞു. ഇ​ന്ത്യ ന​ൽ​കി​യ മാനസികോന്മേഷവും പു​തി​യ ചി​ന്ത​ക​ളും തന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലും വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നാണ് തന്‍റെ പ്ര​തീ​ക്ഷയെന്നും ടൈ​റീ​സ് കൂട്ടിച്ചേർത്തു. ​യാ​ത്ര​യി​ൽ ത​നി​ക്ക് ല​ഭി​ച്ച സ്നേ​ഹ​നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം മും​ബൈ​യി​ലെ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളോ​ടുള്ള ന​ന്ദിയും അ​റി​യി​ച്ചു.

ആ​ത്മീ​യ യാ​ത്ര​യി​ലാ​ണെ​ങ്കി​ലും വന്പൻ പ്രോ​ജ​ക്റ്റു​ക​ളാണ് ടൈറീസിനായി അണിയറയിൽ ഒരുങ്ങുന്നത്. ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​റി​യ​സ് ഫ്രാ​ഞ്ചൈ​സി​യു​ടെ അ​വ​സാ​ന ഭാ​ഗ​മാ​യ ഫാ​സ്റ്റ് എ​ക്സ്: പാ​ർ​ട്ട് 2 - എ​ന്ന ചി​ത്ര​ത്തി​ൽ റോ​മ​ൻ പി​യേ​ഴ്സ് എ​ന്ന ത​ന്‍റെ ഐ​ക്കോ​ണി​ക് ക​ഥാ​പാ​ത്ര​മാ​യി അ​ദ്ദേ​ഹം വീ​ണ്ടു​മെ​ത്തും. ഇ​തി​നു​പു​റ​മേ, ഡോ​ണ്ട് ഓ​പ്പ​ൺ ദി ​ഡോ​ർ എ​ന്ന ഹൊ​റ​ർ ത്രി​ല്ല​ർ, കി​ൽ കോ​ഡ് എ​ന്ന ​ ആ​ക്ഷ​ൻ ചി​ത്രം, സ്ട്രെ​യി​റ്റ് ഷോ​ട്ട്, വാ​മ്പ​യേ​ഴ്സ് ഓ​ഫ് ദി ​വെ​ൽ​വെ​റ്റ് ലോ​ഞ്ച് തു​ട​ങ്ങി​യവയും അണിയറയിൽ പുരോഗമിക്കുന്നു.

Tags : Fast and Furious Hollywood Actor Tyrese Gibson

Recent News

Corehub Up