x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ലീ​പി​ന്‍റെ 'നീ​ക്കം' ടീ​സ​റി​ന് ര​ണ്ട് മി​ല്യ​ൺ കാ​ഴ്ച​ക്കാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 14, 2026 10:39 AM IST | Updated: October 14, 2026 10:39 AM IST

ചിത്രത്തിന്‍റെ ടീ​സ​റി​ൽ നിന്നും

ജ​ന​പ്രി​യ നാ​ട​ൻ ദി​ലീ​പ് നാ​യ​ക​നാ​യെ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം 'നീ​ക്കം' എ​ന്ന സി​നി​മ​യു​ടെ ടീ​സ​റി​ന് വ​ൻ സ്വീ​കാ​ര്യ​ത. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് റി​ലീ​സ് ചെ​യ്ത ടീ​സ​ർ ര​ണ്ട് മി​ല്യ​ൺ കാ​ഴ്ച​ക്കാ​രെ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ചി​ത്ര​ത്തി​ലേ​തെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് പു​റ​ത്തി​റ​ങ്ങി​യ ദൃ​ശ്യ​ങ്ങ​ൾ.

പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ഡ്രാ​മ ജോ​ണ​റി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കും ചി​ത്ര​ത്തി​ലു​ള്ള​തെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന വി​വ​രം. ന​ട​നെ​ന്ന നി​ല​യി​ൽ ഏ​റെ അ​ഭി​ന​യ​സാ​ധ്യ​ത​ക​ളു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദി​ലീ​പ് ഇ​തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​ഗ​ൻ ഷാ​ജി കൈ​ലാ​സാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഉ​ർ​വ​ശി തി​യ​റ്റേ​ഴ്സ്, പെ​ൻ സ്റ്റു​ഡി​യോ​സ്, കാ​ക്കാ സ്റ്റോ​റീ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്ദീ​പ് സേ​ന​ൻ, ഡോ. ​ജ​യ​ന്തി​ലാ​ൽ ഗ​ഡ, അ​ല​ക്സ് ഇ. ​കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​ത് സേ​ന​ൻ, നി​മി​ത ഫ്രാ​ൻ​സി​സ്, ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ബി​നു പ​പ്പു, ബി​ലാ​സ് ച​ന്ദ്ര​ൻ, സാ​ദ്ദി​ഖ്, ഡ്രാ​ക്കു​ള സു​ധീ​ർ, കോ​ട്ട​യം ര​മേ​ഷ്, ശാ​രി, ഷെ​ല്ലി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. തൊ​ടു​പു​ഴ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 60 ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Tags : Dileep Neekam teaser

Recent News

Corehub Up