x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2026 ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകൾ: വിജയികളുടെ പൂര്‍ണ്ണ പട്ടിക പ്രഖ്യാപിച്ചു


Published: January 12, 2026 11:02 AM IST | Updated: January 12, 2026 11:02 AM IST

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ നടന്ന 83-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്സന്‍റെ 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ' തിളങ്ങി. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരങ്ങള്‍ നേടിയത്. ലിയാനോര്‍ഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് ഒന്‍പത് നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
ഷേക്‌സ്പിയറിന്‍റെ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഹാംനെറ്റ്', ടെലിവിഷന്‍ വിഭാഗത്തില്‍ 'അഡോളസെന്‍സ്', 'ദി പിറ്റ്' എന്നീ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടി.

സിനിമാ വിഭാഗം

മികച്ച ചലച്ചിത്രം - നാടകം: 'ഹാംനെറ്റ്'
മികച്ച ചലച്ചിത്രം - മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി: 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച നടന്‍ - നാടകം: വാഗ്‌നര്‍ മൗറ, 'ദി സീക്രട്ട് ഏജന്‍റ്'
മികച്ച നടി - നാടകം: ജെസ്സി ബക്ക്‌ലി, 'ഹാംനെറ്റ്'
മികച്ച നടന്‍ - കോമഡി/സംഗീതം: തിമോത്തി ഷലമേ, 'മാര്‍ട്ടി സുപ്രീം'
മികച്ച നടി - കോമഡി/സംഗീതം: റോസ് ബൈര്‍ൺ, 'ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ'ഡ് കിക്ക് യു'
മികച്ച സഹനടന്‍ൻ: സ്റ്റെല്ലന്‍ സ്‌കാര്‍സ്ഗാര്‍ഡ്, 'സെന്‍റിമെന്‍റല്‍ വാല്യൂ'
മികച്ച സഹനടി: ടെയാന ടെയ്ലർ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച സംവിധായകന്‍: പോള്‍ തോമസ് ആന്‍ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്'
മികച്ച വിദേശ ഭാഷാ ചിത്രം: 'ദി സീക്രട്ട് ഏജന്‍റ്'
മികച്ച തിരക്കഥ: പോള്‍ തോമസ് ആന്‍ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ഒറിജിനല്‍ സ്‌കോർ: ലുഡ്വിഗ് ഗൊറാന്‍സണ്‍, 'സിന്നേഴ്സ്'
മികച്ച ഒറിജിനല്‍ ഗാനം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്' എന്ന ചിത്രത്തിലെ 'ഗോള്‍ഡൻ'
സിനിമാറ്റിക് & ബോക്സ് ഓഫീസ് നേട്ടം: 'സിന്നേഴ്സ്'

ടെലിവിഷന്‍ വിഭാഗം

മികച്ച നാടക പരമ്പര: 'ദി പിറ്റ്'
മികച്ച കോമഡി/സംഗീത പരമ്പര: 'ദി സ്റ്റുഡിയോ'
മികച്ച നടന്‍ - നാടകം: നോഹ വൈൽ, 'ദി പിറ്റ്'
മികച്ച നടി - നാടകം: റിയ സീഹോൺ, 'പ്ലൂറിബസ്'
മികച്ച സഹനടന്‍ - പുരുഷൻ: ഓവന്‍ കൂപ്പര്‍, 'അഡോളസെന്‍സ്'
മികച്ച സഹനടി - സ്ത്രീ: എറിന്‍ ഡോഹെര്‍ട്ടി, 'അഡോളസെന്‍സ്'
മികച്ച നടന്‍ - കോമഡി/സംഗീതം: സേത്ത് റോജന്‍, 'ദി സ്റ്റുഡിയോ'

മികച്ച നടി - കോമഡി/സംഗീതം: ജീന്‍ സ്മാര്‍ട്ട്, 'ഹോക്‌സ്'

മികച്ച ലിമിറ്റഡ് സീരീസ്/സമാഹാരം/ടിവി സിനിമ: 'അഡോളസെന്‍സ്'

മികച്ച നടന്‍ - ലിമിറ്റഡ് സീരീസ്: സ്റ്റീഫന്‍ ഗ്രഹാം, 'അഡോളസെന്‍സ്'

മികച്ച നടി ലിമിറ്റഡ് സീരീസ്: മിഷേല്‍ വില്യംസ്, 'ഡയിംഗ് ഫോര്‍ സെക്‌സ്'
മികച്ച സ്റ്റാന്‍ഡ്-അപ്പ് കോമഡി: റിക്കി ഗെര്‍വൈസ്, 'റിക്കി ഗെര്‍വൈസ്: മോര്‍ട്ടാലിറ്റി'

പോഡ്കാസ്റ്റ് വിഭാഗം

മികച്ച പോഡ്കാസ്റ്റ്: 'ഗുഡ് ഹാംഗ് വിത്ത് ആമി പോഹ്ലർ'

Tags : Golden Globe One Battle After Another Adolascence Hollywood Los Angeles Beverley Hills

Recent News

Corehub Up