Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MollywoodNews

ഞാൻ അന്ന് മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല; ഗുരുതര ആരോപണങ്ങളുമായി രേണു സുധി

തനിക്കെതിരെ ആൽബം സംവിധായകൻ വിപിൻ ലാൽ ഉന്നയിച്ച ആരോപണങ്ങൾ വാസ്താ വിരുദ്ധമാണെന്ന് വ്യക്തമാക്കി നടി രേണു സുധി രംഗത്തെത്തി.

ലഹരി ഉപയോഗം മൂലമാണ് ആൽബം മുടങ്ങിയതെന്ന വിപിന്‍റെ വാദത്തെ പൂർണമായും തള്ളിക്കളഞ്ഞ നടി, താൻ അന്ന് മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതിയ ആൽബത്തിന്‍റെ കഥ വെളിപ്പെടുത്താതെ തന്നെ തെറ്റിദ്ധരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചതെന്ന് രേണു ആരോപിക്കുന്നു. ആൽബത്തിൽ മോഡേൺ വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവ തനിക്ക് ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല.

ചിത്രീകരണ വേളയിൽ അശ്ലീലത കലർന്ന രംഗങ്ങളിൽ അഭിനയിക്കാൻ തന്നോട് നിർബന്ധം പിടിച്ചതായും താരം വെളിപ്പെടുത്തി. കട്ടിലിൽ കിടത്തി പൊക്കിളിൽ മുന്തിരി വെച്ച് കടിച്ചെടുക്കുന്നതുൾപ്പെടെയുള്ള മോശം രംഗങ്ങൾ ചിത്രീകരിക്കാനായിരുന്നു അണിയറപ്രവർത്തകരുടെ നീക്കം.

എന്നാൽ ഇത്തരം ഇന്‍റിമേറ്റ് സീനുകളോട് താൻ കർശനമായി വിയോജിച്ചതായും നടി പറഞ്ഞു. മോശമായ ആംഗിളുകളിൽ ദൃശ്യങ്ങൾ പകർത്താൻ അവർ ശ്രമിച്ചപ്പോൾ മാധ്യമപ്രവർത്തകർ അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് രേണു കൂട്ടിച്ചേർത്തു.

ഷഫീന ബിബിയുമായി ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. തന്‍റെ കുടുംബജീവിതത്തെ തകർക്കാനും തന്നെ കെണിയിൽ പെടുത്താനുമാണ് വിപിൻ ലാൽ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതെന്നും രേണു സുധി വ്യക്തമാക്കി.

 

Latest News

Corehub Up