x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വീ​ണ്ടും ഗി​രീ​ഷ് എ.​ഡി​ക്കൊ​പ്പം സി​നി​മ, 2027ല്‍ ​ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം' ബത്‌ലഹേം കോ ​റൈ​റ്റ​ര്‍ കി​ര​ണ്‍ ജോ​സി അഭിമുഖം

ടി.​ജി.​ബൈ​ജു​നാ​ഥ്
Published: September 15, 2026 02:43 PM IST | Updated: September 15, 2026 02:56 PM IST

കി​ര​ണ്‍ ജോ​സി

റി​ലീ​സാ​യി 24 ാം ദി​വ​സം മു​ന്നൂ​റു​കോ​ടി​യും ക​ട​ന്ന് "ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' ബോ​ക്‌​സോ​ഫീ​സി​ല്‍ പു​തി​യ ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ്. കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി കി​ര​ണ്‍ ജോ​സി​യാ​ണ് സം​വി​ധാ​യ​ക​ന്‍ ഗി​രീ​ഷ് എ.​ഡി​ക്കൊ​പ്പം ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന കി​ര​ണ്‍ പി​ന്നീ​ടു ഷോ​ര്‍​ട്ട് ഫി​ലിം​സി​ലൂ​ടെ​യാ​ണു സി​നി​മ​യി​ലെ​ത്തി​യ​ത്. "പ്രേ​മ​ലു'​വി​നു​ശേ​ഷം ഗി​രീ​ഷും കി​ര​ണും ചേ​ര്‍​ന്നെ​ഴു​തി​യ സി​നി​മ​യാ​ണു ഭാ​വ​നാ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ച്ച നി​വി​ന്‍-​മ​മി​ത റോം​കോം "ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്'. കി​ര​ണ്‍​ജോ​സി സം​സാ​രി​ക്കു​ന്നു...

സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്..?

K-Rail Survey

2016ൽ ​ഞാ​ൻ ബി​ടെ​ക് ഫൈ​ന​ല്‍ ഇ​യ​ര്‍ പ​ഠി​ക്കു​മ്പോ​ള്‍, "യു ​ടേ​ണ്‍' എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ചെ​യ്തി​രു​ന്നു. അ​ത് അ​മ​ച്വ​ര്‍ വ​ര്‍​ക്ക് ആ​യി​രു​ന്നു​വെ​ങ്കി​ലും ആ​ളു​ക​ളി​ല്‍ നി​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടാ​യ​ത് ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്നു. പ​ഠ​ന​ശേ​ഷം ര​ണ്ടു മൂ​ന്നു വ​ര്‍​ഷം പ​ല​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്തു.

പി​ന്നീ​ടു ജോ​ലി ഉ​പേ​ക്ഷി​ച്ച് സി​നി​മ ട്രൈ ​ചെ​യ്യാ​നി​റ​ങ്ങി. അ​ക്കാ​ല​ത്തു പ്രൊ​ഫ​ഷ​ണ​ൽ ക്വാ​ളി​റ്റി​യി​ല്‍ ചെ​യ്ത ദൂ​രെ എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഈ ​ഷോ​ര്‍​ട്ട് ഫി​ലിം​സൊ​ക്കെ ഫി​ലിം മേ​ക്കേ​ഴ്‌​സി​ന് അ​യ​ച്ചു കൊ​ടു​ക്കു​മാ​യി​രു​ന്നു.

വി​ശു​ദ്ധ അം​ബ്രോ​സ്, മൂ​ക്കു​ത്തി എ​ന്നീ ഷോ​ര്‍​ട്ട് ഫി​ലിം​സ് സം​വി​ധാ​നം ചെ​യ്ത ഗി​രീ​ഷേ​ട്ട​നും അ​യ​ച്ചു. ഷോ​ര്‍​ട്ട് ഫി​ലിം ഇ​ഷ്ട​മാ​യെ​ന്നു ഗി​രീ​ഷേ​ട്ട​ന്‍റെ മ​റു​പ​ടി​യെ​ത്തി. അ​ങ്ങ​നെ 2019ല്‍ ​ഞ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ട്ടു. ആ ​സ​മ​യ​ത്തു ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്തു ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം വ​ള​ര്‍​ന്നു. എ​നി​ക്കു സൂ​പ്പ​ര്‍ ശ​ര​ണ്യ​യു​ടെ സ്‌​ക്രി​പ്റ്റ് വാ​യി​ക്കാ​ന്‍ അ​യ​ച്ചു​ത​ന്നു.

ആ ​സി​നി​മ​യു​ടെ ഒ​രു ഷെ​ഡ്യൂ​ളി​ല്‍ അ​സി​സ്റ്റ് ചെ​യ്യാ​നും വി​ളി​ച്ചു. പ്ര​ഫ​ഷ​ണ​ലി ഒ​ന്നി​ച്ചു സി​നി​മ​യെ​ഴു​ത​ണം എ​ന്ന ആ​ലോ​ച​ന​യി​ല്‍ തു​ട​ങ്ങി​യ ഒ​രു സൗ​ഹൃ​ദ​മാ​യി​രു​ന്നി​ല്ല ഞ​ങ്ങ​ളു​ടേ​ത്. കാ​ല​ക്ര​മേ​ണ അ​ത് ഒ​ന്നി​ച്ചു​ള്ള എ​ഴു​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഒ​ട്ടും കാ​പ​ട്യ​മി​ല്ലാ​ത്ത ഫി​ലിം മേ​ക്കിം​ഗാ​ണ് ഗി​രീ​ഷേ​ട്ട​ന്‍റേ​ത്. അ​ത്ത​രം സി​നി​മ​ക​ള്‍ എ​നി​ക്കി​ഷ്ട​മാ​ണ്. അ​ങ്ങ​നെ ക​ണ​ക്റ്റ് ആ​യ​താ​ണു ഞ​ങ്ങ​ള്‍.

പ്രേ​മ​ലു​വി​ല്‍ ഒ​ന്നി​ച്ച് എ​ഴു​താ​ന്‍ അ​വ​സ​ര​മു​ണ്ടാ​യ​ത്..?

K-Rail Survey

2022ല്‍ ​ഞാ​ന്‍ "അ​നു​രാ​ഗ് എ​ന്‍​ജി​നി​യ​റിം​ഗ് വ​ര്‍​ക്‌​സ്' എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ചെ​യ്തി​രു​ന്നു. ഗി​രീ​ഷേ​ട്ട​നാ​ണ് അ​തു പ്രൊ​ഡ്യൂ​സ് ചെ​യ്ത​ത്. ഗി​രീ​ഷി​ന്‍റെ സു​ഹൃ​ത്ത് വി​നീ​ത് ചാ​ക്യാ​രാ​ണ് അ​തി​ല്‍ അ​ഭി​ന​യി​ച്ച​ത്. ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​രി​ല്‍ അ​തി​നു ലൊ​ക്കേ​ഷ​ന്‍ കാ​ണു​ന്ന​തി​നി​ടെ സൂ​പ്പ​ര്‍ ശ​ര​ണ്യ​യ്ക്ക് സെ​ക്ക​ന്‍​ഡ് പാ​ര്‍​ട്ട് എ​ടു​ക്കാ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ന്നു ഗി​രീ​ഷേ​ട്ട​ന്‍ പ​റ​ഞ്ഞു.

അ​തി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള ഒ​രു ആ​ശ​യം. എ​ന്‍റെ മ​ന​സി​ല്‍ മ​റ്റൊ​രു ക​ഥ​യു​ടെ ആ​ശ​യം ഉ​ണ്ടാ​യി​രു​ന്നു. കു​റ​ച്ച് ഇ​ന്‍​ട്രോ​വേ​ര്‍​ട്ട് ആ​യ ര​ണ്ടു പ​യ്യ​ന്മാ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ഒ​രു എ​ന്‍​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ല്‍ പ​ഠി​ക്കാ​ന്‍ പോ​കു​ന്നു. ഈ ​ര​ണ്ടു ഗ്യാ​ങ്ങു​ക​ള്‍ ക​ണ്ടു​മു​ട്ടു​ന്നു. സം​സാ​രി​ച്ചു വ​ന്ന​പ്പോ​ള്‍ അ​തി​ലൊ​രു സി​നി​മാ​സാ​ധ്യ​ത തോ​ന്നി.

സൂ​പ്പ​ര്‍ ശ​ര​ണ്യ 2 എ​ന്ന​തു മാ​റി ഐ​ടി​യി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ വ​രു​ന്ന പെ​ണ്‍​കു​ട്ടി എ​ന്നാ​യി. നാ​യ​ക​ന്‍ ഗേ​റ്റ് കോ​ച്ചിം​ഗി​ന് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തു​ന്നു എ​ന്നു​മാ​യി. എ​നി​ക്കു ഹെ​ദ​രാ​ബാ​ദി​ല്‍ ഒ​രു വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത​തി​ന്‍റെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു​മി​ച്ചു തി​ര​ക്ക​ഥ​യെ​ഴു​താം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി.

നി​ങ്ങ​ളു​ടെ എ​ഴു​ത്തി​ന്‍റെ രീ​തി എ​ങ്ങ​നെ​യാ​ണ്..?

ഒ​ന്നി​ച്ചി​രു​ന്ന് ച​ര്‍​ച്ച ചെ​യ്ത​ശേ​ഷ​മാ​ണ് എ​ഴു​തു​ന്ന​ത്. പ്രേ​മ​ലു​വി​ന്‍റെ ഫു​ള്‍ ക​ഥ​യും ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചി​രു​ന്ന് എ​ഴു​തി ഉ​ണ്ടാ​ക്കി​യ​താ​ണ്. ബെ​ത് ല​ഹേ​മി​ലേ​ക്കു വ​ന്ന​പ്പോ​ള്‍ ഗി​രീ​ഷേ​ട്ട​ന്‍റെ ക​യ്യി​ല്‍ ക​ഥ​യു​ടെ കു​റ​ച്ച് സം​ഭ​വ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ക​ഥ​യെ​ക്കു​റി​ച്ചു 2021 മു​ത​ല്‍ ഗി​രീ​ഷേ​ട്ട​ന്‍ എ​ന്നോ​ടു പ​റ​യു​മാ​യി​രു​ന്നു.

എം​പി3 പാ​ട്ടു​ക​ള്‍ ക​ണ്‍​വെ​ര്‍​ട്ട് ചെ​യ്ത് നെ​റ്റി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ന്ന ആ​ളാ​ണു നാ​യ​ക​ന്‍ എ​ന്ന​തു​ള്‍​പ്പെ​ടെ. ഗ്ലി​ക്‌​സ​ണ്‍ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ന്നേ​യു​ണ്ടാ​യി​രു​ന്നു.

"അ​ടു​ത്ത​തു ബെ​ത്‌​ല​ഹേം ആ​ണ് ചെ​യ്യാ​ന്‍ പോ​കു​ന്ന​ത്, ഒ​രു​മി​ച്ച് എ​ഴു​താ​ന്‍ താ​ത്പ​ര്യ​മു​ണ്ടോ' എ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഗി​രീ​ഷേ​ട്ട​ന്‍ എ​ന്നോ​ടു ചോ​ദി​ച്ചു. ഇ​ന്‍റ​ര്‍​വെ​ല്‍ പോ​യി​ന്‍റ് ഇ​വി​ടെ​യാ​ണ്, ക്ലൈ​മാ​ക്‌​സ് എ​ങ്ങ​നെ​യാ​ണ്, ജ​സ്റ്റി​നും ആ​ഷ് ലി​യും ഒ​ന്നി​ക്ക​ണോ പി​രി​യ​ണോ, എ​ങ്ങ​നെ​യാ​യി​രി​ക്കും ആ​ഷ്‌​ലി​ക്ക് ഇ​ഷ്ടം തോ​ന്നു​ക, ജ​സ്റ്റി​ന് ഇ​ഷ്ടം തോ​ന്നു​ന്ന​ത് എ​പ്പോ​ഴാ​യി​രി​ക്കും, ഇ​ഷ്ടം ആ​യ​തി​നു​ശേ​ഷം എ​ന്തൊ​ക്കെ​യാ​ണു സം​ഭ​വി​ക്കേ​ണ്ട​ത്...​അ​ത്ത​രം കാ​ര്യ​ങ്ങ​ളു​ടെ​യൊ​ക്കെ ഐ​ഡി​യ മു​മ്പേ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് ഇ​തി​നു തി​ര​ക്ക​ഥ​യു​ടെ കൃ​ത്യ​മാ​യ രൂ​പ​ഘ​ട​ന​യു​ണ്ടാ​യ​ത്.

പ്രേ​മ​ലു 2 ഉ​പേ​ക്ഷി​ച്ച​തി​നു പി​ന്നി​ല്‍..?

പ്രേ​മ​ലു ക​ഴി​ഞ്ഞ് ഗി​രീ​ഷേ​ട്ട​ന്‍ ആ​ദ്യം പ്ലാ​ന്‍ ചെ​യ്തി​രു​ന്ന​ത് ബെ​ത്‌​ല​ഹേം ത​ന്നെ​യാ​യി​രു​ന്നു. അ​തി​നി​ടെ പ്രേ​മ​ലു 2 ന്‍റെ ആ​ശ​യം കി​ട്ടി. ഞ​ങ്ങ​ൾ ഒ​ന്നി​ച്ചി​രു​ന്ന് സ്ക്രി​പ്റ്റെ​ഴു​കി.

സ്ക്രി​പ്റ്റ് പൂ​ർ​ത്തി​യ​ശേ​ഷം പ്രീ ​പ്രൊ​ഡ​ക്‌​ഷ​ൻ തു​ട​ങ്ങി. പി​ന്നീ​ടു ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പ്രേ​മ​ലു 2 ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ള്‍ പ​ഴ​യ പ്ലാ​ന്‍ അ​നു​സ​രി​ച്ചു ബെ​ത്‌​ല​ഹേ​മി​ലെ​ത്തി.

പ്രേ​മ​ലു​വി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നോ ബെ​ത്‌​ല​ഹേ​മി​ന്‍റെ എ​ഴു​ത്ത്..?

K-Rail Survey

പ്രേ​മ​ലു​വി​ന്‍റെ ഹാ​ങ്ഓ​വ​ര്‍ ഒ​ന്നു​മി​ല്ലാ​തെ എ​ഴു​തി​യ സ്‌​ക്രി​പ്റ്റാ​ണി​ത്. പു​തി​യ ക​ഥ, പു​തി​യ ലോ​കം. പ്രേ​മ​ലു​വി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പോ​ലെ​യ​ല്ല ഇ​തി​ലേ​ത്. ഇ​തി​ന്‍റെ ക​ഥാ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ത​ന്നെ വേ​റെ​യാ​ണ്.

ഈ ​ക​ഥ​യോ​ടും ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടും നീ​തി​പു​ല​ര്‍​ത്താ​നാ​ണു ശ്ര​ദ്ധി​ച്ച​ത്. ഞാ​ന്‍ എ​ഴു​താ​നി​രു​ന്ന സ​മ​യ​ത്ത് നി​വി​നും മ​മി​ത​യും ത​ന്നെ​യാ​യി​രു​ന്നു ഇ​തി​ലെ ജ​സ്റ്റി​നും ആ​ഷ്‌​ലി​യും.

നി​വി​നു വേ​ണ്ടി എ​ന്ന രീ​തി​യി​ലാ​ണോ എ​ഴു​തി​യ​ത്..?

K-Rail Survey

ഒ​രു ആ​ക്ട​റെ മ​ന​സി​ല്‍ ക​ണ്ടി​ട്ട് അ​വ​ര്‍ പ​റ​യു​ന്ന പോ​ലെ എ​ന്ന രീ​തി​യി​ലൊ​ന്നും ചി​ന്തി​ച്ചി​ട്ടി​ല്ല. ആ ​ക​ഥാ​പാ​ത്രം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ശേ​ഷം ഡ​യ​ലോ​ഗ് എ​ഴു​തു​ക​യാ​യി​രു​ന്നു.

പ്രേ​മ​ലു​വി​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ് എ​ഴു​തി​യ​ത്. ഞ​ങ്ങ​ള്‍ കൂ​ടു​ത​ലും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണ് എ​ഴു​താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

സി​ഗ്മ, ഓ​ര്‍​ബി​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ജെ​ന്‍ സി ​വാ​ക്കു​ക​ള്‍ ബോ​ധ​പൂ​ര്‍​വം കൊ​ണ്ടു​വ​ന്ന​താ​ണോ..?

ഈ ​സോ​ഷ്യ​ല്‍ മീ​ഡി​യ കാ​ല​ത്ത് ഈ ​വാ​ക്കു​ക​ള്‍ ഏ​വ​ര്‍​ക്കും പ​രി​ചി​ത​മാ​ണ്. ഇ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​ത്ത​രം ജെ​ന്‍ സി​വാ​ക്കു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്കാം എ​ന്നു തീ​രു​മാ​നി​ച്ചു. അ​ല്ലാ​തെ ജെ​ന്‍ സി​ക്കും വേ​ണ്ടി കു​റ​ച്ച് എ​ഴു​തി​യേ​ക്കാം എ​ന്ന രീ​തി​യി​ല്‍ ഇ​ട്ട​ത​ല്ല.

300 കോ​ടി​യും പി​ന്നി​ട്ട വി​ജ​യം. ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ..‍?

K-Rail Survey

ന​ല്ല സി​നി​മ ചെ​യ്യു​ക, വി​ജ​യി​ക്കു​ന്ന സി​നി​മ ചെ​യ്യു​ക എ​ന്ന​താ​ണ് ആ​ഗ്ര​ഹം. പ​ക്ഷേ, ഒ​രു സി​നി​മ​യു​ടെ​യും ബോ​ക്‌​സ് ഓ​ഫീ​സ് ന​മ്പ​ര്‍ ന​മു​ക്ക് പ്ര​വ​ചി​ക്കാ​നാ​വി​ല്ല​ല്ലോ.

വ്യ​ക്തി​പ​ര​മാ​യി ഞാ​ന്‍ വി​ചാ​രി​ച്ച​തി​ലും വ​ള​രെ മേ​ലെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. വ​ലി​യ സ​ന്തോ​ഷം. സി​നി​മ വ​ള​രെ ജ​ന​കീ​യ​മാ​യി. പ്രേ​മ​ലു ക​ണ്ട​തി​ലും കൂ​ടു​ത​ല്‍ പേ​ര്‍ ഫാ​മി​ലി​യാ​യി പ​ടം കാ​ണു​ന്നു. പ​ല​രും പ​ല​ത​വ​ണ കാ​ണു​ന്നു. ഏ​തു വീ​ട്ടി​ല്‍ ചെ​ന്നാ​ലും ഈ ​സി​നി​മ ക​ണ്ട ആ​രെ​ങ്കി​ലു​മൊ​ക്കെ​യു​ണ്ടാ​വും. എ​ല്ലാ​വ​ര്‍​ക്കും സി​നി​മ​യെ​ക്കു​റി​ച്ചു പ​റ​യാ​ന്‍ ന​ല്ല കാ​ര്യ​ങ്ങ​ള്‍ മാ​ത്രം.

എ​ഴു​ത്തി​ല്‍ വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യ​ത്..?

വെ​ല്ലു​വി​ളി​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. നേ​ര​ത്തേ​ത​ന്നെ ഗി​രീ​ഷേ​ട്ട​ന്‍റെ ക​യ്യി​ലു​ള്ള ക​ഥ​യാ​ണ്. അ​തി​നോ​ട് നീ​തി​പു​ല​ര്‍​ത്തു​ക, അ​തി​ല്‍ നി​ന്ന് വി​ട്ടു​പോ​കാ​തെ, ര​സ​ങ്ങ​ള്‍ ചോ​രാ​തെ, ആ​ള്‍​ക്കാ​രെ ബോ​റ​ടി​പ്പി​ക്കാ​തെ എ​ന്‍റ​ര്‍​ടെ​യി​നിം​ഗ് സി​നി​മ​യൊ​രു​ക്കാ​നാ​ണു ശ്ര​ദ്ധി​ച്ച​ത്.

പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​വ​രു​ടെ പ്ര​ണ​യം വ​ര്‍​ക്കൗ​ട്ട് ആ​കു​മോ എ​ന്ന​തി​ല്‍ സ​ന്ദേ​ഹ​മു​ണ്ടാ​യി​രു​ന്നോ..?

K-Rail Survey

അ​ത്ത​ര​ത്തി​ലു​ള്ള ആ​രു​ടെ​യെ​ങ്കി​ലും ജീ​വി​തം ക​ണ്ട് എ​ഴു​തി​യ​ത​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളെ ഒ​രി​ക്ക​ല്‍ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ എ​ഴു​ത്ത് എ​ളു​പ്പ​മാ​ണ്. ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​വി​ല്ല.

പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​വ​രു​ടെ പ്ര​ണ​യ​മാ​ണ് ന​മ്മ​ള്‍ എ​ഴു​തു​ന്ന​ത് എ​ന്നു​ള്ള തോ​ന്ന​ല്‍ പി​ന്നീ​ടു​ണ്ടാ​വി​ല്ല. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു സ​ത്യ​സ​ന്ധ​ത പു​ല​ര്‍​ത്തി സം​ഭാ​ഷ​ണ​മെ​ഴു​താ​നാ​ണു ശ്ര​ദ്ധി​ച്ച​ത്.

ബി​ന്ദു പ​ണി​ക്ക​രു​ടെ കു​ഞ്ഞാ​ന്‍റി, ജോ​യ​ലി​ന്‍റെ പ്ര​ണ​യം, മൊ​റേ​ലി സി​സ്റ്റേ​ഴ്‌​സ്...​എ​ന്നി​ങ്ങ​നെ സ​പ്പോ​ര്‍​ട്ടിം​ഗ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും സ്വ​ത​ന്ത്ര​മാ​യ ട്രാ​ക്ക് ഇ​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നു..?

ഗി​രീ​ഷേ​ട്ട​ന്‍ ഈ ​സി​നി​മ​യു​ടെ ആ​ശ​യം പ​റ​ഞ്ഞ​പ്പോ​ള്‍ ത​ന്നെ മൊ​റേ​ലി സി​സ്റ്റേ​ഴ്‌​സും ജോ​യ​ലി​ന്‍റെ ക​ഥാ​പാ​ത്ര​വും ഗേ​ള്‍​ഫ്ര​ണ്ടും പ്ര​ണ​യ​വു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​ഴു​ത്ത് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​വ​രെ എ​ങ്ങ​നെ​യൊ​ക്കെ ഏ​തൊ​ക്കെ ഏ​രി​യ​ക​ളി​ല്‍ ക​ണ​ക്ട് ചെ​യ്യാ​മെ​ന്നും ജോ​യ​ലി​ന്‍റെ പ്ര​ണ​യം കാ​ര​ണം ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ഥ​യി​ല്‍ എ​ങ്ങ​നെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തീ​രു​മാ​നി​ച്ച​ത്.

ജ​സ്റ്റി​ന്‍റെ​യും ആ​ഷ്‌​ലി​യു​ടെ​യും അ​ച്ഛ​ന്‍ വേ​ഷ​ത്തി​ലെ​ത്തി​വ​രു​ടെ കാ​സ്റ്റിം​ഗ്..‍?

ഞാ​ന്‍ എ​ഴു​ത്തി​ല്‍ മാ​ത്ര​മാ​ണ് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കാ​റു​ള്ള​ത്. കാ​സ്റ്റിം​ഗ് തീ​രു​മാ​ന​ങ്ങ​ളൊ​ക്കെ ഗി​രീ​ഷേ​ട്ട​ന്‍റെ​യും ഡ​യ​റ​ക്ഷ​ന്‍ ടീ​മി​ന്‍റെ​യു​മാ​ണ്. ജ​യ​ശ​ങ്ക​റാ​ണ് മ​മി​ത​യു​ടെ അ​ച്ഛ​നാ​യി അ​ഭി​ന​യി​ച്ച​ത്. നി​വി​ന്‍റെ അ​ച്ഛ​നാ​യി വെ​ട്ടു​കി​ളി പ്ര​കാ​ശും.

യൂ ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ജോ​യ​ലി​ന്‍റെ ഷോ​ര്‍​ട്ട്ഫി​ലിം സോ​ള്‍​മേ​റ്റ്‌​സ് - ഒ​രു സാ​ത്തു​ക്കു​ടി പ്ര​ണ​യം ഇ​തി​നൊ​പ്പം ഷൂ​ട്ട് ചെ​യ്ത​താ​ണോ..?

ആ ​ഷോ​ര്‍​ട്ട് ഫി​ലിം ചി​ത്രീ​ക​രി​ക്കാം എ​ന്ന തീ​രു​മാ​നം സി​നി​മ​യു​ടെ ഷൂ​ട്ടി​നി​ട​യി​ല്‍​ത്ത​ന്നെ ഉ​ണ്ടാ​യി. അ​തി​ലെ സി​നി​മ​യ്ക്കു​ള്ളി​ലെ സീ​നു​ക​ള്‍ ബെ​ത്‌​ല​ഹേം സെ​റ്റി​ല്‍ ത​ന്നെ ഷൂ​ട്ട് ചെ​യ്തു. ക​ഫേ​യി​ലെ സീ​നു​ക​ള്‍, നി​വി​ന്‍ പോ​ളി വ​രു​ന്ന സീ​നു​ക​ള്‍ എ​ന്നി​വ​യൊ​ക്കെ. ഷോ​ര്‍​ട്ട്ഫി​ലി​മി​ലെ അ​ഭി​നേ​താ​ക്ക​ള്‍ മാ​ത്ര​മു​ള്ള, സി​നി​മ​യു​ടെ പു​റ​ത്തു​ള്ള സീ​നു​ക​ള്‍ പി​ന്നീ​ടു ഷൂ​ട്ട് ചെ​യ്ത​താ​ണ്.

ഗി​രീ​ഷു​മാ​യി തു​ട​ര്‍​ന്നും ഒ​ന്നി​ച്ചു സി​നി​മ​ക​ളു​ണ്ടാ​കു​മോ..?

 

K-Rail Survey

ഞ​ങ്ങ​ള്‍ അ​ടു​ത്ത സി​നി​മ​യു​ടെ ആ​ലോ​ച​ന​യി​ലാ​ണ്. അ​തി​ന്‍റെ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു. തു​ട​ക്ക​മാ​യി​ട്ടേ​യു​ള്ളൂ. അ​തു ഗി​രീ​ഷേ​ട്ട​ന്‍ സം​വി​ധാ​നം ചെ​യ്യും. ഒ​രു​മി​ച്ചാ​ണ് എ​ഴു​തു​ന്ന​ത്.

ഫീ​ല്‍ ഗു​ഡി​ന​പ്പു​റം മ​റ്റു ജോ​ണ​റി​ലു​ള്ള സി​നി​മ​ക​ള്‍ എ​ഴു​തു​മോ..?

ഇ​ന്ന ജോ​ണ​ര്‍ മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളൂ എ​ന്നൊ​ന്നു​മി​ല്ല. ഇ​പ്പോ​ള്‍ ഒ​രു കോ​മ​ഡി പ​ടം ചെ​യ്തു, ഇ​നി ഒ​രു ആ​ക്ഷ​ന്‍ പ​ടം ചെ​യ്‌​തേ​ക്കാം എ​ന്ന രീ​തി​യി​ല്‍ ബോ​ധ​പൂ​ര്‍​വം മ​റ്റൊ​രു ജോ​ണ​റി​ലേ​ക്കു മാ​റി​ല്ല. ര​സ​ക​ര​മാ​യ ആ​ശ​യം കി​ട്ടു​ക​യാ​ണെ​ങ്കി​ല്‍ മ​റ്റു ജോ​ണ​റു​ക​ളും ചെ​യ്യും.

സം​വി​ധാ​നം എ​പ്പോ​ള്‍..‍?

ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ അ​ടു​ത്ത വ​ര്‍​ഷ​മാ​ദ്യം ഉ​ണ്ടാ​വും. ഭാ​വ​ന സ്റ്റു​ഡി​യോ​സാ​ണ് അ​തും നി​ര്‍​മി​ക്കു​ന്ന​ത്. മ​മ്മൂ​ക്ക​യു​ടെ നി​തീ​ഷ്‌​സ​ഹ​ദേ​വ് പ​ടം എ​ഴു​തു​ന്ന അ​നു​രാ​ജ് ഒ.​ബി​യും ഞാ​നും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്.

Tags : interview bathlahem kudumba unit kiran jossi nivin pauly gireesh ad

Recent News

Corehub Up