ചിത്രത്തിന്റെ ട്രെയിലിൽ നിന്നും
ഏകന്‍ നായകനാകുന്ന പുതിയ ചിത്രം ഹൈക്കുവിന്റെ ട്രെയ്ലര് പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ഒക്ടോബര്‍ 23-ന് ചിത്രം തിയേറ്ററുകളിലെത്തുന്നു.
'ജോ' എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരിഹരന് റാം അഡീഷണല്‍ സ്ക്രീന്‍പ്ലേ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. ഏകന്റെ നായികയായി ശ്രീദേവി അപ്പല്ല എത്തുമ്പോൾ മലയാളി താരം ഫെമിന ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഫലങ്ങള്‍ക്കായി കാത്തുനില്ക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ നെറ്റ്ഫ്ളിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി. തമിഴ്നാട് തിയേറ്റര്‍ വിതരണാവകാശം ശക്തി ഫിലിം ഫാക്ടറിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
വിഷന്‍ സിനിമ ഹൗസിന്റെ ബാനറില്‍ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് 'കോർട്ട്', 'ബേബി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്.
Tags : Trailer Aegan Haiku Theater