Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aegan

ഏ​ക​ന്‍റെ 'ഹൈ​ക്കു' ട്രെ​യ്‌​ല​ർ പു​റ​ത്ത്; ചി​ത്രം ഒ​ക്ടോ​ബ​ർ 23ന് ​തി​യേ​റ്റ​റു​ക​ളി​ൽ

ഏ​ക​ന്‍ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ഹൈ​ക്കു​വി​ന്‍റെ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി ഒ​ക്ടോ​ബ​ര്‍ 23-ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

'ജോ' ​എ​ന്ന നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഹ​രി​ഹ​ര​ന്‍ റാം ​അ​ഡീ​ഷ​ണ​ല്‍ സ്‌​ക്രീ​ന്‍​പ്ലേ ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് യു​വ​രാ​ജ് ചി​ന്ന​സാ​മി​യാ​ണ്. ഏ​ക​ന്‍റെ നാ​യി​ക​യാ​യി ശ്രീ​ദേ​വി അ​പ്പ​ല്ല എ​ത്തു​മ്പോ​ൾ മ​ല​യാ​ളി താ​രം ഫെ​മി​ന ജോ​ര്‍​ജും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

തി​യേ​റ്റ​ര്‍ റി​ലീ​സി​ന് ശേ​ഷ​മു​ള്ള ഫ​ല​ങ്ങ​ള്‍​ക്കാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന പ​തി​വ് രീ​തി​യി​ല്‍ നി​ന്ന് മാ​റി, ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ നെ​റ്റ്ഫ്‌​ളി​ക്‌​സ് ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിം​ഗ് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട് തി​യേ​റ്റ​ര്‍ വി​ത​ര​ണാ​വ​കാ​ശം ശ​ക്തി ഫി​ലിം ഫാ​ക്ട​റി​യാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ഷ​ന്‍ സി​നി​മ ഹൗ​സി​ന്‍റെ ബാ​ന​റി​ല്‍ ഡോ. ​ഡി. അ​രു​ള​ന​ന്ദു​വും മാ​ത്യു അ​രു​ള​ന​ന്ദു​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. പ്രി​യേ​ഷ് ഗു​രു​സ്വാ​മി ഛായാ​ഗ്ര​ഹ​ണ​വും ശ​ക്തി പ്ര​ണേ​ഷ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത് 'കോ​ർ​ട്ട്', 'ബേ​ബി' എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ജ​യ് ബു​ൾ​ഗാ​നി​ൻ ആ​ണ്.

Latest News

Corehub Up