താരങ്ങൾ പങ്കുവച്ച ചിത്രം
രണ്ടാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാർത്ത പുറത്തുവിട്ടത്.
മകൾ സറയയുടെ കൈകളും തങ്ങളുടെ കൈകളും ചേര്‍ത്തുപിടിച്ച്, ഒപ്പം ഒരു കുഞ്ഞു സോക്സും വച്ചുള്ള മനോഹരമായ ചിത്രത്തോടൊപ്പമാണ് ഇരുവരും ഈ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. 'എല്ലാ സമ്മാനങ്ങളേക്കാളും വലുത്, ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു' എന്ന കുറിപ്പും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
താരദമ്പതികൾക്ക് ആശംസകളുമായി സിനിമാലോകവും ആരാധകരും ഒന്നാകെ എത്തിയിട്ടുണ്ട്. സംവിധായകന് കരണ്‍ ജോഹർ, നടിമാരായ റിയ കപൂർ, പരിണീതി ചോപ്ര, ദുല്‍ഖര്‍ സല്മാന്, കീര്‍ത്തി സുരേഷ് തുടങ്ങി നിരവധി പ്രമുഖരാണ് സ്നേഹമറിയിച്ച് കമന്റ് ബോക്സിലെത്തിയിരിക്കുന്നത്.
2023 ഫെബ്രുവരിയിലായിരുന്നു കിയാര അദ്വാനിയുടെയും സിദ്ധാർഥ് മൽഹോത്രയുടെയും വിവാഹം. കഴിഞ്ഞ വര്‍ഷമായിരുന്നു ദമ്പതികൾക്ക് മകൾ സറയ ജനിച്ചത്. ഗീതു മോഹൻദാസ്- യാഷ് കൂട്ടുകെട്ടിലൊരുങ്ങിയ 'ടോക്സിക്' ആണ് കിയാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Tags : KiaraAdvani SidharthMalhotra Baby