x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വാരണാസി'യിലെ ഒരു ഷോട്ടിനായി 90-ലേറെ ടേക്കുകൾ എടുത്തു... എന്നിട്ടും രാജമൗലി തൃപ്തനായില്ല: പൃഥ്വിരാജ്

സിനിമ ഡെസ്ക്
Published: June 25, 2026 12:28 PM IST | Updated: June 25, 2026 12:28 PM IST

എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ "വാ​ര​ണാ​സി'​യു​ടെ ഷൂ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മലയാളത്തിന്‍റെ പ്രിയതാരം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ. ചി​ത്ര​ത്തി​ലെ ഒ​രു ഷോ​ട്ടി​നാ​യി തൊ​ണ്ണൂ​റി​ല​ധി​കം ടേ​ക്കു​ക​ൾ എ​ടു​ക്കേ​ണ്ടി വ​ന്ന​താ​യി പൃ​ഥ്വി​രാ​ജ് വെ​ളി​പ്പെ​ടു​ത്തി. ഒ​രു സി​നി​മാ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാജമൗലിയുടെ മേക്കിംഗ് ശൈലിയെക്കുറിച്ച് താ​രം തുറന്നുപറഞ്ഞത്.

താ​നും മ​ഹേ​ഷ് ബാ​ബു​വും ഉ​ൾ​പ്പെ​ട്ട ഒ​രു സീ​ൻ പു​ല​ർ​ച്ചെ മു​ത​ലാണ് ചി​ത്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യത്. ഏ​താ​ണ്ട് 90-ലേറെ ടേ​ക്കു​ക​ൾ വ​രെ അ​തി​നാ​യി വേ​ണ്ടി വ​ന്നു. വൈ​കു​ന്നേ​രം ഏ​ഴു​മ​ണി വ​രെ ചി​ത്രീ​ക​ര​ണം നീ​ണ്ടി​ട്ടും രാ​ജ​മൗ​ലി തൃ​പ്ത​നാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ അ​ടു​ത്ത ദി​വ​സ​വും ഇ​തേ ഷോ​ട്ടി​നാ​യി ത​ങ്ങ​ൾ​ക്കു വ​രേ​ണ്ടി വ​ന്നു​വെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു തു​റ​ന്നു പ​റ​ഞ്ഞു.

 

K-Rail Survey

ചി​ത്ര​ത്തി​ൽ "കും​ഭ' എ​ന്ന വീ​ൽ​ചെ​യ​റി​ലി​രി​ക്കു​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. താ​ൻ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ക​ഠി​നാ​ധ്വാ​നി​യാ​യ സം​വി​ധാ​യ​ക​നാ​ണ് രാ​ജ​മൗ​ലി​യെ​ന്ന് പൃ​ഥ്വി​രാ​ജ് പ്ര​ശം​സി​ച്ചു. ഒ​രു യു​വ സം​വി​ധാ​യ​ക​ന്‍റെ ആ​വേ​ശ​മാ​ണ് രാ​ജ​മൗ​ലി​ക്ക് എപ്പോഴുമുള്ളതെന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​വി​ലെ ഏ​ഴിന് ഷൂ​ട്ട് ഉ​ള്ള​പ്പോ​ൾ താ​ര​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ജ​മൗ​ലി ലൊ​ക്കേ​ഷ​നി​ൽ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കാ​റു​ണ്ട്. പു​ല​ർ​ച്ചെ അഞ്ചു മു​ത​ൽ അ​ദ്ദേ​ഹം സെ​റ്റി​ലു​ണ്ടാ​കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പോ​ലും 20 മി​നി​റ്റ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം മാ​റ്റി​വയ്ക്കാറുള്ളതെന്നും പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി.

മ​ഹേ​ഷ് ബാ​ബു "രു​ദ്ര'​യാ​യും പ്രി​യ​ങ്ക ചോ​പ്ര "മ​ന്ദാ​കി​നി'​യാ​യും എ​ത്തു​ന്ന വാ​ര​ണാ​സി 2027 ഏ​പ്രി​ൽ ഏഴിനാണ് ലോ​ക​മെ​മ്പാ​ടും റി​ലീ​സ് പ്രഖ്യാപിച്ചിരിക്കുന്നത്. സ​യ​ൻ​സ് ഫി​ക്ഷ​നും പി​രീ​ഡ് അ​ഡ്വ​ഞ്ച​റും സ​മ​ന്വ​യി​ക്കു​ന്ന ചി​ത്ര​ത്തിന്‍റെ ക​ഥ പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്.

Tags : Prithviraj SS Rajamouli Varanasi Tollywood Kollywood Mahesh Babu Priyanka Chopra

Recent News

Corehub Up