പരിക്കേറ്റവരെ ആശുപത്രയിൽ എത്തിക്കുന്നു
പറ്റ്ന: ബിഹാറിലെ ലഖിസരായി ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻ ജനക്കൂട്ടം എത്തിയിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്.
പുലർച്ചെ 6.30ഓടെ എത്തിയ രണ്ട് ട്രെയിനുകളിൽ നിന്നുകൂടി തീർഥാടകർ എത്തിയതോടെ ക്ഷേത്രത്തിന് പുറത്തെ തിരക്ക് നിയന്ത്രണാതീതമായി. തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ബാരിക്കേഡുകൾ തകർന്ന് ഭക്തർ പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ലഖിസരായി ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.
ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Tags : Deepika BreakingNews Kill BiharTemple