കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയം.
തിരുവനന്തപുരം: പൊന്നിന് ചിങ്ങമാസത്തില്‍ പൊന്നോണത്തോടൊപ്പം കേരളാ ക്രിക്കറ്റ് ലീഗിനെയും വരവേല്‍ക്കാനായി അനന്തപുരിയുടെ മണ്ണ് ഒരുങ്ങി. കേരളാ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം എഡീഷന് 20ന് കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടക്കമാകും.
ആദ്യ രണ്ടു സീസണുകളിലും ബാറ്റ്സ്മാന്മാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിനു സമാനമായി റണ്ണൊഴുകുന്ന പിച്ചായിരിക്കും ഇക്കുറിയും ഒരുങ്ങിയിട്ടുള്ളതെന്നു ക്യുറേറ്റര്‍ എം.എം.ബിജു പറഞ്ഞു. പിച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഔട്ട് ഫീല്‍ഡ് ജോലികളും അന്തിമഘട്ടത്തിലാണ്.
രണ്ടുമാസത്തിലേറെയായി ഉള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്നത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും എത്തിച്ച മണ്ണ് ഉപയോഗിച്ചാണ് പ്രധാന പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ പിച്ചില്‍ മികച്ച ബൗണ്‍സ് ഉറപ്പാണെന്നാണ് ക്യുറേറ്ററുടെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം ഏഴ് മത്സരങ്ങളില്‍ സ്കോര്‍ 200 നു മുളിലെത്തിയിരുന്നു. ഇതിന് സമാനമായി റണ്ണൊഴുകുന്ന ആവേശകരമായ മത്സരങ്ങള്‍ക്കായിരിക്കും ഈ സീസണും സാക്ഷ്യം വഹിക്കുകയെന്ന് ക്യൂറേറ്റര്‍ ബിജു പറഞ്ഞു.കേരളാ ക്രിക്കറ്റ് ലീഗിനായി ആറു പിച്ചുകളാണ് ഒരുക്കിയിട്ടുള്ളത്.
ഒരു ദിവസം രണ്ടു മത്സരങ്ങള്‍ എന്ന ക്രമത്തിലാണ് കെസിഎല്‍ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇതു കണക്കിലെടുത്താണ് പിച്ചുകളുടെ ഗുണനിലവാരം നിലനിര്‍ത്താനായി ആറു പിച്ചുകള്‍ തയാറാക്കിയിട്ടുള്ളത്. മത്സരത്തിനായുള്ള ആറു പിച്ചുകള്‍ക്ക് പുറമേ പരിശീലനത്തിനായി മൂന്നു പിച്ചുകളും തയാറാക്കിയിട്ടുണ്ട്.
കെസിഎല്ലിനു പിന്നാലെ ചില അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്ത് രണ്ടര മാസത്തോളം മുന്‍പ് തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇനി റോളിംഗ് മാത്രമാണ് ബാക്കിയുള്ളത്.
അതി ശക്തമായ മഴ പെയ്താല്‍ പോലും മഴ തോര്‍ന്ന് വെറും അരമണിക്കൂറിനുള്ളില്‍ കളി പുനരാരംഭിക്കാന്‍ ശേഷിയുള്ള വിപുലമായ ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 25 പേരോളം അടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്ഫീല്‍ഡിന്റെയും നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കെസിഎയുടെ ക്യൂറേറ്ററാണ് പിച്ച് നിര്‍മാണത്തിനു നേതൃത്വം നല്കുന്ന എ.എം.ബിജു.
Tags : Kerala Cricket League KCL Kerala Cricket Kariavattom Greenfield Stadium