x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ൽ നാ​ല് നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: August 17, 2026 10:11 AM IST | Updated: August 17, 2026 10:11 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മും​ബൈ​യി​ലെ കാ​ന്ദി​വ​ലി​യി​ൽ നാ​ല് നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​ഭി​രാ​യ് ഹോ​ട്ട​ലി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​യ 11 പേ​രെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ടാ​ർ​പോ​ളി​ൻ തു​ട​ങ്ങി​യ​വ​യി​ലേ​ക്കാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

പു​ല​ർ​ച്ചെ ആ​റി​ന് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Fire

Recent News

Corehub Up