സുരേഖ വാണി
നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്.
എന്നാൽ ഉടൻ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ വീഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. നടിയുടെ കാമുകനാണ് വിഡിയോയിൽ കാണുന്നതെന്നും അബദ്ധത്തിൽ സുരേഖ തന്നെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണെന്നും ആളുകൾ പറയുന്നു. എന്നാൽ ഫോൺ ആരോ ഹാക്ക് ചെയ്ത് വിഡിയോ മനഃപൂർവം പോസ്റ്റ് ചെയ്തതാണെന്നാണ് നടിയുടെ വിശദീകരണം.
‘‘എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിലുണ്ടായിരുന്ന എന്റെ തികച്ചും സ്വകാര്യമായ വിവരങ്ങളും ദൃശ്യങ്ങളും എന്റെ യാതൊരുവിധ സമ്മതവുമില്ലാതെ ചിലർ പ്രചരിപ്പിച്ചു വരികയാണ്.
മീം പേജുകൾ, മാധ്യമങ്ങൾ, യൂട്യൂബ് ചാനലുകൾ, വ്യക്തികൾ എന്നിവരുൾപ്പെടെ എല്ലാവരോടുമായി ഞാൻ കർശനമായി ആവശ്യപ്പെടുന്നു. ഈ കണ്ടന്റുകൾ ഷെയർ ചെയ്യുന്നതും, റീപോസ്റ്റ് ചെയ്യുന്നതും, അപ്ലോഡ് ചെയ്യുന്നതും, മറ്റേതെങ്കിലും തരത്തിൽ പ്രചരിപ്പിക്കുന്നതും ദയവായി ഉടനടി നിർത്തുക
എന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുകയോ, പ്രസിദ്ധീകരിക്കുകയോ, ഏതെങ്കിലും തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകളെയും വ്യക്തികളെയും കൃത്യമായി കണ്ടെത്തി തെളിവ് സഹിതം രേഖപ്പെടുത്തുമെന്നും, അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിക്കുന്നു. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ദയവായി ഈയൊരു സാഹചര്യം മുതലെടുക്കാൻ ശ്രമിക്കരുത്.
എന്റെസ്വകാര്യതയെ ദയവായി മാനിക്കുക. ഇതൊരു അതീവ ഗുരുതരമായ വിഷയമാണ്; ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ എനിക്ക് യാതൊരു മടിയുമുണ്ടാകില്ല.’’സുരേഖ വാണി പറഞ്ഞു.
അതേസമയം 49കാരിയായ നടിക്ക് ഈ പ്രായത്തിലും എന്തിനു പ്രണയം, വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം എന്നൊക്കെയുള്ള വിമർശന കമന്റുകളും നടിക്കെതിരെ ഉയരുന്നുണ്ട്.
Tags : surekha rani Private Romantic Video Video Leaked Actress