Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surekha Rani

യു​വാ​വു​മൊ​ത്തു​ള്ള സ്വ​കാ​ര്യ പ്ര​ണ​യ ദൃ​ശ്യ​ങ്ങ​ൾ ലീ​ക്ക് ആ​യി; ഹാ​ക്ക് ചെ​യ്ത​തെ​ന്ന് ന​ടി

ന​ടി സു​രേ​ഖ വാ​ണി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്താ​യി. യു​വാ​വു​മൊ​ത്തു​ള്ള ന​ടി​യു​ടെ സ്വ​കാ​ര്യ പ്ര​ണ​യ ദൃ​ശ്യ​ങ്ങ​ൾ സ്വ​ന്തം ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് പു​റ​ത്താ​യ​ത്.

എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ നി​ന്നും ഈ ​വീ​ഡി​യോ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. പ​ക്ഷേ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി. ന​ടി​യു​ടെ കാ​മു​ക​നാ​ണ് വി​ഡി​യോ​യി​ൽ കാ​ണു​ന്ന​തെ​ന്നും അ​ബ​ദ്ധ​ത്തി​ൽ സു​രേ​ഖ ത​ന്നെ വി​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​താ​ണെ​ന്നും ആ​ളു​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഫോ​ൺ ആ​രോ ഹാ​ക്ക് ചെ​യ്ത് വി​ഡി​യോ മ​നഃ​പൂ​ർ​വം പോ​സ്റ്റ് ചെ​യ്ത​താ​ണെ​ന്നാ​ണ് ന​ടി​യു​ടെ വി​ശ​ദീ​ക​ര​ണം.

‘‘എ​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​തി​ലു​ണ്ടാ​യി​രു​ന്ന എ​ന്‍റെ തി​ക​ച്ചും സ്വ​കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും എ​ന്‍റെ യാ​തൊ​രു​വി​ധ സ​മ്മ​ത​വു​മി​ല്ലാ​തെ ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു വ​രി​ക​യാ​ണ്.

മീം ​പേ​ജു​ക​ൾ, മാ​ധ്യ​മ​ങ്ങ​ൾ, യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ല്ലാ​വ​രോ​ടു​മാ​യി ഞാ​ൻ ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​ക​ണ്ട​ന്‍റു​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തും, റീ​പോ​സ്റ്റ് ചെ​യ്യു​ന്ന​തും, അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തും, മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ദ​യ​വാ​യി ഉ​ട​ന​ടി നി​ർ​ത്തു​ക

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യോ, പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ, ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന അ​ക്കൗ​ണ്ടു​ക​ളെ​യും വ്യ​ക്തി​ക​ളെ​യും കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി തെ​ളി​വ് സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും, അ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ക്കു​ന്നു. വ്യൂ​സി​നും റീ​ച്ചി​നും പ​ബ്ലി​സി​റ്റി​ക്കും വേ​ണ്ടി ദ​യ​വാ​യി ഈ​യൊ​രു സാ​ഹ​ച​ര്യം മു​ത​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

എ​ന്‍റെ​സ്വ​കാ​ര്യ​ത​യെ ദ​യ​വാ​യി മാ​നി​ക്കു​ക. ഇ​തൊ​രു അ​തീ​വ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണ്; ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ എ​നി​ക്ക് യാ​തൊ​രു മ​ടി​യു​മു​ണ്ടാ​കി​ല്ല.’’​സു​രേ​ഖ വാ​ണി പ​റ​ഞ്ഞു.

അ​തേ​സ​മ​യം 49കാ​രി​യാ​യ ന​ടി​ക്ക് ഈ ​പ്രാ​യ​ത്തി​ലും എ​ന്തി​നു പ്ര​ണ​യം, വി​വാ​ഹം ക​ഴി​ക്കാ​ൻ പ്രാ​യ​മാ​യ മ​ക​ളു​ള്ള​പ്പോ​ൾ എ​ന്തി​ന് ഈ ​അ​നാ​വ​ശ്യ ബ​ന്ധം എ​ന്നൊ​ക്കെ​യു​ള്ള വി​മ​ർ​ശ​ന ക​മ​ന്‍റു​ക​ളും ന​ടി​ക്കെ​തി​രെ ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up