Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Radha

സ്വത്തുതർക്കം രൂക്ഷം: സഹോദരി രാധയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അംബിക

ചെന്നൈ: സ്വത്ത് തട്ടിയെടുക്കാൻ സഹോദരി രാധയും കുടുംബവും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി അംബിക രംഗത്ത്. തന്‍റെ അറിവില്ലാതെ ചെന്നൈയിലെ എആർഎസ് ഗാർഡൻ വിൽക്കാൻ ശ്രമിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും വാർത്താ സമ്മേളനത്തിൽ അംബിക ആരോപിച്ചു.

കോടികൾ വിലമതിക്കുന്ന എആർഎസ് ഗാർഡൻസ് തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണെന്നും വീടും ഓഡിറ്റോറിയവും ഹോട്ടലാക്കി മാറ്റാനാണ് രാധയും കുടുംബവും ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. രാധയുടെ ഭർത്താവാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും വിഷയം നിയമപരമായി നേരിടുമെന്നും നടി

രാധയ്‌ക്കെതിരെ ചെക്ക് കേസിൽ നിയമനടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ തനിക്കെതിരെ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. മുൻകൂട്ടി പ്ലാൻ ചെയ്താണ് രാധ തനിക്ക് ചെക്ക് നൽകിയതെന്നും ചെക്ക് ബൗൺസ് ആയ താനാണ് യഥാർഥത്തിൽ പരാതി നൽകേണ്ടതെന്നും അവർ ചൂണ്ടിക്കാണിച്ചു.

ഒന്നര വർഷത്തോളം കോടികളുടെ ചെക്ക് ആരെങ്കിലും സൂക്ഷിക്കുമോ എന്ന് ചോദിച്ച അംബിക, ഒരു സഹോദരി തന്നെ ഇത്തരത്തിൽ ചതിച്ചതിൽ മനംനൊന്ത് വാർത്താ സമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞു. വീട്ടിലെ കാര്യങ്ങൾ വീട്ടിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ പരസ്യമായി ആരോപണങ്ങളുമായി രംഗത്തെത്തിയത്.

അതേസമയം, സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് അഞ്ച് ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് നടി രാധയുടെ പ്രധാന ആരോപണം. ഇക്കാര്യം ഉന്നയിച്ച് രാധ നേരിട്ടെത്തി ചെന്നൈ പൊലിസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു.

Latest News

Corehub Up