x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യാ​യി​ലെ ഉ​മ്മ; ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 23, 2026 09:45 AM IST | Updated: September 23, 2026 10:26 AM IST

സാ​വി​ത്രി ശ്രീ​ധ​ര​ൻ

ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍​മൂ​ലം ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്. നാ​ട​ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​വ​ർ അ​ഭി​ന​യ​ത്തി​ലേ​യ്ക്കെ​ത്തി​യ​ത്.

നാ​ൽ​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള നി​ര​വ​ധി നാ​ട​ക ഗ്രൂ​പ്പു​ക​ളി​ൽ അ​വ​ർ സ​ജീ​വ​മാ​യി​രു​ന്നു. 2018-ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ സി​നി​മാ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ്വ​ഭാ​വ​ന​ടി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും നേ​ടി​യി​രു​ന്നു. വൈ​റ​സ്, ഡാ​കി​നി എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ട​ക തി​യേ​റ്റ​റു​ക​ളാ​യ ക​ലിം​ഗ, സം​ഗ​മം, സ്റ്റേ​ജ് ഇ​ന്ദ, ചി​ര​ന്ത​ന തി​യേ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ലെ നാ​ട​ക​ന​ടി​യാ​യി​രു​ന്നു.

അ​ഞ്ചു പ​തി​റ്റാ​ണ്ടോ​ളം പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. മി​ക​ച്ച നാ​ട​ക ന​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. 1961ൽ ​ആ​ണ് സാ​വി​ത്രി നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

അ​ന്ന് മാ​ങ്കാ​വും തി​രു​വ​ണ്ണൂ​രും മീ​ഞ്ച​ന്ത​യി​ലു​മു​ള്ള ഒ​ട്ടേ​റെ അ​മേ​ച്വ​ർ നാ​ട​ക ട്രൂ​പ്പു​ക​ളി​ൽ അ​ഭി​ന​യി​ച്ചു. വ​ള​യ​നാ​ട് ക​ലാ​സ​മി​തി​യു​ടെ ക​റു​ത്ത വെ​ളി​ച്ച​മാ​യി​രു​ന്നു ആ​ദ്യ നാ​ട​കം.

ആ​ഹ്വാ​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ വ​ഴി​യ​മ്പ​ല​ത്തി​ലൂ​ടെ​യാ​ണ് നാ​ട​ക​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. കെ.​ടി. മു​ഹ​മ്മ​ദ്, എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​ർ, തി​ക്കോ​ടി​യ​ൻ, ടി. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തി​യ നാ​ട​ക​മാ​യി​രു​ന്നു ഇ​ത്.

1984ൽ ​ആ​ണ് ആ​ദ്യ​മാ​യി പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കെ.​ടി. മു​ഹ​മ്മ​ദി​ന്‍റെ ക​ലിം​ഗ തി​യ​റ്റ​റി​ന്‍റെ ഇ​തു ഭൂ​മി​യാ​ണ് ആ​യി​രു​ന്നു ആ​ദ്യ നാ​ട​കം. പി​ന്നീ​ട് കാ​ഫ​ർ, സൃ​ഷ്ടി, ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം, അ​ച്ഛ​നും ബാ​പ്പ​യും, സാ​ക്ഷാ​ത്ക്കാ​രം, കു​ചേ​ല​വൃ​ത്തം, സ​മ​ന്വ​യം എ​ന്നി​ങ്ങ​നെ അ​ക്കാ​ല​ത്ത് ക​ലിം​ഗ അ​വ​ത​രി​പ്പി​ച്ച എ​ല്ലാ നാ​ട​ക​ത്തി​ലും മി​ക​ച്ച വേ​ഷം ചെ​യ്തു. അ​ണി​യ​റ എ​ന്ന നാ​ട​ക​ത്തി​ലെ വേ​ഷ​ത്തി​ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.

Tags : Savithri Sreedharan Actress sudani from nygeria cinema movie death

Recent News

Corehub Up