x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ന്‍റെ ചി​ന്താ​ഗ​തി വ​ച്ച് ഏ​റ്റ​വും ഇ​ണ​ങ്ങു​ന്ന രാ​ജ്യം താ​ലി​ബാ​നാ; മ​മ്മൂ​ട്ടി​ക്കെ​തി​രാ​യ വി​ദ്വേ​ഷ ക​മ​ന്‍റി​ൽ മ​റു​പ​ടി​യു​മാ​യി ഹ​രി​ശ്രീ യൂ​സ​ഫ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 26, 2026 09:08 AM IST | Updated: September 26, 2026 09:08 AM IST

മമ്മൂട്ടി, ഹരിശ്രീ യൂസഫ്

ദേ​ശീ​യ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​നാ​യി ഗു​ജ​റാ​ത്തി​ലെ​ത്തി​യ മ​മ്മൂ​ട്ടി​യെ കു​റി​തൊ​ട്ട് സ്വീ​ക​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് അ​ധി​ക്ഷേ​പ ക​മ​ന്‍റ് ന​ൽ​കി​യ വ്യ​ക്തി​ക്ക് മ​റു​പ​ടി​യു​മാ​യി ഹ​രി​ശ്രീ യൂ​സ​ഫ്.

കു​റി വ​ര​ച്ചാ​ലും കു​രി​ശ് വ​ര​ച്ചാ​ലും കേ​ള്‍​ക്കു​ന്ന​ത് ദൈ​വ​മാ​ണെ​ന്നും ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യു​ള്ള ഇ​ത്ത​രം വി​മ​ർ​ശ​ക​രാ​ണ് ഈ ​നാ​ടി​ന്‍റെ ശാ​പ​മെ​ന്നും യൂ​സ​ഫ് പ​റ​യു​ന്നു.

‘‘മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യ​തി​ൽ ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും ഏ​റെ സ​ന്തോ​ഷി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി കൈ​യ​ടി​ച്ചു. പ​ക്ഷേ, ഒ​രു വ്യ​ക്തി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഒ​രു ക​മ​ന്‍റി​ട്ടു. ഈ ​ക​മ​ന്‍റി​ട്ട​ത് അ​ബ്ബാ​സ് എ​ന്ന് പ​റ​യു​ന്ന ഒ​രു വ്യ​ക്തി​യാ​ണ്.

മ​മ്മൂ​ക്ക അ​വാ​ർ​ഡ് വാ​ങ്ങി​ക്കാ​ൻ വേ​ണ്ടി പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നെ​റ്റി​യി​ൽ ഒ​രു കു​റി വ​ര​ച്ചു. അ​പ്പോ​ൾ അ​ദ്ദേ​ഹം കു​റി വ​ര​ക്കാ​ൻ വേ​ണ്ടി കു​നി​ഞ്ഞു നി​ന്നു. അ​ത് വ​ലി​യൊ​രു അ​പ​രാ​ധ​മാ​യി​ട്ടാ​ണ് ഈ ​വ്യ​ക്തി​ക്ക് തോ​ന്നി​യ​ത്.

മോ​നെ, നീ ​ഒ​രു പൊ​ട്ട​ക്കി​ണ​റ്റി​ലെ ത​വ​ള​യാ​ടാ. മ​മ്മൂ​ക്ക ഒ​രു ക​ലാ​കാ​ര​നാ​ണ്. ഞാ​നും ചെ​റി​യൊ​രു ക​ലാ​കാ​ര​നാ​ണ്. ഞ​ങ്ങ​ൾ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യ​ല്ല, ഞ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി വി​ശാ​ല​മാ​യി ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളാ​ണ്. അ​പ്പോ​ള്‍ നി​ന്നെ​പ്പോ​ലെ ഇ​ങ്ങ​നെ മ​തം മ​തം മ​തം എ​ന്ന് പ​റ​ഞ്ഞു മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​നൊ​ക്കെ ഇ​ങ്ങ​നെ തോ​ന്ന​ത്തു​ള്ളൂ.

നീ ​കേ​ട്ടി​ട്ടു​ണ്ടോ, കു​റി വ​ര​ച്ചാ​ലും കു​രി​ശു വ​ര​ച്ചാ​ലും കു​മ്പി​ട്ട് നി​സ്ക​രി​ച്ചാ​ലും കാ​ണു​ന്ന​തും ഒ​ന്ന്, കേ​ൾ​ക്കു​ന്ന​തും ഒ​ന്ന്, ക​രു​ണാ​മ​യ​നാം ദൈ​വം, എ​ന്ന് പ​റ​ഞ്ഞ പാ​ട്ടൊ​ക്കെ നീ ​കേ​ട്ടി​ട്ടി​ല്ലേ.

എ​ടാ കു​രി​ശു വ​ര​ച്ചാ​ലും കു​റി തൊ​ട്ടാ​ലും കു​മ്പി​ട്ട് നി​സ്ക​രി​ച്ചാ​ലും എ​ല്ലാം ദൈ​വ​ത്തോ​ടു​ള്ള​താ​ണ്. ന​മ്മു​ടെ സൃ​ഷ്ടാ​വി​നോ​ടു​ള്ള സ്നേ​ഹ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. മോ​നെ വ​ലി​യ ഹോ​ട്ട​ലി​ൽ പോ​കു​മ്പോ​ൾ അ​വ​ര്‍ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന ഒ​രു രീ​തി​യാ​ണ് അ​ത്. അ​തി​ഥി​ക​ൾ വ​രു​മ്പോ​ൾ ഒ​രു പൂ​ച്ചെ​ണ്ട് കൊ​ടു​ത്ത്, നെ​റ്റി​യി​ൽ ഒ​രു കു​റി​യൊ​ക്കെ വ​ര​ച്ചി​ട്ടാ​ണ് സ്വീ​ക​രി​ച്ച് അ​ക​ത്തേ​ക്ക് ക​യ​റ്റു​ന്ന​ത്.

ലോ​ക മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും ആ​ദ​രി​ക്കു​ന്ന, ബ​ഹു​മാ​നി​ക്കു​ന്ന ഇ​ത്ര​യും ക​ഴി​വു​ള്ള, ഇ​ത്ര​യും നേ​ട്ട​ങ്ങ​ൾ ന​മ്മു​ടെ നാ​ടി​ന് നേ​ടി​ത്ത​ന്ന, നാ​ല് പ്രാ​വ​ശ്യം ദേ​ശീ​യ​വാ​ർ​ഡ് കി​ട്ടി​യ ആ ​വ്യ​ക്തി​യെ​യാ​ണ് നീ ​ഇ​ങ്ങ​നെ​യൊ​ക്കെ ചീ​ത്ത വി​ളി​ച്ച​ത്.

അ​ബ്ബാ​സേ ആ ​വ്യ​ക്തി എ​ന്തൊ​ക്കെ ന​ന്മ​ക​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ചെ​യ്യു​ന്നു​ണ്ട്. അ​ദ്ദേ​ഹം ര​ക്ഷാ​ധി​കാ​രി​യാ​യി​ട്ടു​ള്ള സം​ഘ​ട​ന​ക​ൾ, എ​ന്തോ​രം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. എ​ത്ര​യോ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ അ​ദ്ദേ​ഹം ചെ​യ്തു കൊ​ടു​ത്തു.​എ​ന്തെ​ങ്കി​ലും ഒ​രു ഉ​പ​കാ​രം നി​ന്നെ കൊ​ണ്ട് ഈ ​നാ​ടി​നു​ണ്ടാ​വു​മോ എ​ന്നെ​ങ്കി​ലും, ഇ​ല്ല.

നി​ന്നെ​പ്പോ​ലെ​യു​ള്ള​വ​ന്മാ​ർ ക​മ​ന്‍റ് ബോ​ക്സി​ൽ വ​ന്ന് ത​ന്ത​യ്ക്ക് വി​ളി​ക്കു​ക, തെ​റി വി​ളി​ക്കു​ക, എ​ന്നി​ട്ട് പ​ട​ച്ചോ​നെ കൂ​ട്ടു​പി​ടി​ക്കു​ക, മ​ത​ത്തി​നെ കൂ​ട്ടു​പി​ടി​ക്കു​ക, ഇ​തൊ​ക്കെ​യാ​ണ് പ​റ്റു​ക. മ​തം വേ​ണം, എ​ന്തി​നാ​ണ് മ​തം? മ​നു​ഷ്യ​ന്മാ​ർ ത​മ്മി​ൽ ത​ല്ലാ​ന​ല്ല. മ​തം എ​ന്ന് പ​റ​ഞ്ഞാ​ൽ മ​നു​ഷ്യ​നെ ന​ന്നാ​കാ​ൻ വേ​ണ്ടി​യാ​ണ്.

അ​ബ്ബാ​സേ മോ​ന്‍റെ ചി​ന്താ​ഗ​തി വ​ച്ച് ഏ​റ്റ​വും ഇ​ണ​ങ്ങു​ന്ന രാ​ജ്യം താ​ലി​ബാ​നാ. അ​വി​ടെ മോ​ന്‍റെ ചി​ന്താ​ഗ​തി​യാ. മോ​നോ​ട് അ​ങ്ങോ​ട്ട് പോ​കാ​ൻ ഞാ​ൻ പ​റ​യു​ന്നി​ല്ല. കാ​ര​ണം അ​ങ്ങോ​ട്ട് പോ​യാ​ൽ നി​ന്നെ കേ​റ്റ​ത്തി​ല്ല.

നീ ​ഇ​ന്ത്യ​യി​ൽ ത​ന്നെ ജീ​വി​ക്ക​ണം കാ​ര​ണം ഇ​ന്ത്യ​യി​ലാ​ണ് നീ ​ജ​നി​ച്ചു വ​ള​ർ​ന്ന​ത്. അ​ങ്ങോ​ട്ട് നീ ​പൊ​യ്ക്കോ​ണം എ​ന്ന് പ​റ​യാ​ൻ ഞാ​ൻ അ​ത്ര മ​ണ്ട​നും അ​ല്ല. പ​ക്ഷേ നി​ന്‍റെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് പ​റ​ഞ്ഞെ​ന്നേ​യു​ള്ളൂ. മോ​നെ ഇ​ത് ഇ​ന്ത്യ മ​ഹാ​രാ​ജ്യ​മാ​ടാ. സ​ത്യ​ത്തി​ൽ നി​ന്നെ​പ്പോ​ലെ ചി​ന്തി​ക്കു​ന്ന​വ​രാ​ണ് ഇ​വി​ടെ വ​ർ​ഗീ​യ​ത ഉ​ണ്ടാ​ക്കു​ന്ന​ത്. മേ​ലി​ൽ ഇ​ങ്ങ​നെ ഒ​ന്നും ചെ​യ്യ​രു​ത്.’’​ഹ​രി​ശ്രീ യൂ​സ​ഫി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Harisri Yousuf Malayalam actor mammootty hate comment

Recent News

Corehub Up