ചിത്രത്തിന്റെ ടീസറിൽ നിന്നും
മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ സിനിമയുടെ രണ്ടാമത്തെ ടീസർ എത്തി. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.
സിയ എന്നറിയപ്പെടുന്ന ഇന്റർനാഷ്നൽ സ്മഗ്ലർ ആയി മെഗാ സ്റ്റാർ എത്തുന്നു. മാസും ക്ലാസും ഇമോഷനും ചേർന്ന അഭിനയ പ്രകടനമാകും ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവയ്ക്കുന്നതെന്ന് ടീസറിൽ നിന്നു വ്യക്തം.
‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്.
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
രണ്ട് ഭാഗങ്ങളിൽ ഒരുങ്ങുന്ന സിനിമയാണിത്. ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ് ബ്ലഡ് വുഡ്' എന്നാണ്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം.
2018 ൽ റാം ഒരുക്കിയ 'പേരൻപ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് D55 നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
കാർത്തികേയ എന്ന് പേരുള്ള എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.പ്രൊഡ്യൂസർ ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്.
Tags : OM Dhanush Mammootty Sai Pallavi Sreeleela Sai Abhyankkar