ചിത്രത്തിന്റെ പോസ്റ്റർ
ഷാരുഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം കിംഗിന്റെ പുതിയ പോസ്റ്റർ എത്തി. ചുണ്ടുകൾക്കിടയിൽ ഒരു റോസാപ്പൂവും കണ്ണുകളിൽ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
സിനിമയുടെ മാസ് അപ്പീലും ഷാരുഖ് ഖാന്റെ വേറിട്ട അവതാരവും വിളിച്ചോതുന്ന പുതിയ പോസ്റ്റർ, ബിഗ് സ്ക്രീനിൽ താരത്തെ ഈ പുതിയ ഭാവത്തിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം പകരുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിം മാർഫ്ലിക്സ് (Marflix) പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
‘പത്താന്’ ശേഷം സിദ്ധാർഥ് ആനന്ദും ഷാറൂഖും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കിംഗ്. 1994-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷാറൂഖിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. കേരള പി ആർ ആന്‍ഡ് മാർക്കറ്റിംഗ് - പപ്പറ്റ് മീഡിയ.
Tags : shah rukh khan ShahRukhKhan king kingmovie cinema bollywood