Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kingmovie

ചു​ണ്ടി​ൽ റോ​സൂ​പ്പൂ​വും കൈ​യി​ൽ തോ​ക്കും; കിം​ഗ് എ​ൻ​ട്രി​യു​മാ​യി ഷാ​രു​ഖ്  

ഷാ​രു​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം കിം​ഗി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. ചു​ണ്ടു​ക​ൾ​ക്കി​ട​യി​ൽ ഒ​രു റോ​സാ​പ്പൂ​വും ക​ണ്ണു​ക​ളി​ൽ തീ​ക്ഷ്ണ​മാ​യ ഭാ​വ​വു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്ക് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

‌സി​നി​മ​യു​ടെ മാ​സ് അ​പ്പീ​ലും ഷാ​രു​ഖ് ഖാ​ന്‍റെ വേ​റി​ട്ട അ​വ​താ​ര​വും വി​ളി​ച്ചോ​തു​ന്ന പു​തി​യ പോ​സ്റ്റ​ർ, ബി​ഗ് സ്‌​ക്രീ​നി​ൽ താ​ര​ത്തെ ഈ ​പു​തി​യ ഭാ​വ​ത്തി​ൽ കാ​ണാ​നു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് ആ​വേ​ശം പ​ക​രു​ന്നു.

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റിം മാ​ർ​ഫ്ലി​ക്സ് (Marflix)  പി​ക്‌​ചേ​ഴ്‌​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം ഡി​സം​ബ​ർ 24-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

‘പ​ത്താ​ന്’ ശേ​ഷം സി​ദ്ധാ​ർ​ഥ് ആ​ന​ന്ദും ഷാ​റൂ​ഖും ഒ​രു​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് കിം​ഗ്. 1994-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഫ്ര​ഞ്ച് ക്ലാ​സി​ക് ‘ലി​യോ​ൺ: ദി ​പ്രൊ​ഫ​ഷ​ണ​ൽ’ എ​ന്ന ചി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കിം​ഗ് ഒ​രു​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.  

ഷാ​റൂ​ഖിന്‍റെ മ​ക​ൾ സു​ഹാ​നാ ഖാ​ൻ, ദീ​പി​ക പ​ദു​ക്കോ​ൺ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, അ​നി​ൽ ക​പൂ​ർ, റാ​ണി മു​ഖ​ർ​ജി തു​ട​ങ്ങി വ​ൻ താ​ര​നി​ര ചി​ത്ര​ത്തി​ലു​ണ്ട്. കേ​ര​ള പി ​ആ​ർ ആ​ന്‍​ഡ് മാ​ർ​ക്ക​റ്റിം​ഗ് - പ​പ്പ​റ്റ് മീ​ഡി​യ.

 

Latest News

Corehub Up