Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shah Rukh Khan

കോ​ൽ​ക്ക​ത്ത​യെ ആ​വേ​ശ​ത്തി​ലാ​ക്കാ​ൻ മെ​സി + ഷാ​രൂ​ഖ്

കോ​ല്‍​ക്ക​ത്ത: അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ത്രി​ദി​ന ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം നാ​ളെ തു​ട​ങ്ങു​മ്പോ​ള്‍ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നും വേ​ദി​യി​ലെ​ത്തും. ശ​നി​യാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഷാ​രൂ​ഖ് ഖാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു.

ശ​നി രാ​വി​ലെ 11.30-നാ​യി​രി​ക്കും മെ​സി​യും ഷാ​രൂ​ഖും ഒ​ന്നി​ച്ചു​ള്ള ച​ട​ങ്ങ്. ബോ​ളി​വു​ഡ്, ക്രി​ക്ക​റ്റ് ലോ​ക​ത്തി​ലെ മി​ന്നും താ​ര​ങ്ങ​ള്‍ മെ​സി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മെ​സി പ്ര​തി​മ​യു​ടെ അ​നാ​വ​ര​ണ​വും കോ​ല്‍​ക്ക​ത്ത​യി​ല്‍​വ​ച്ച് ന​ട​ക്കും. 70 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ​യാ​ണ് ശ്രീ​ഭൂ​മി സ്‌​പോ​ര്‍​ട്ടിം​ഗ് ക്ല​ബി​ല്‍ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. മെ​സി ത​ന്നെ​യാ​ണ് പ്ര​തി​മ​യു​ടെ അ​നാഛാ​ദ​നം നി​ര്‍​വ​ഹി​ക്കു​ക.

13, 14, 15 തീ​യ​തി​ക​ളി​ലാ​യി കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ഡ​ല്‍​ഹി ന​ഗ​ര​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ മെ​സി പ​ങ്കെ​ടു​ക്കും. 13ന് ​കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം മെ​സി കോ​ല്‍​ക്ക​ത്ത​യി​ല്‍ വി​മാ​ന​മി​റ​ങ്ങു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ച​ത്. പു​ല​ര്‍​ച്ചെ 1.30ന് ​മെ​സി​യു​ടെ വി​മാ​നം കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

ഫോ​ട്ടോ​യ്ക്ക് 10 ല​ക്ഷം

ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ന്ത്യ പ​ര്യ​ട​ന​ത്തി​ല്‍ (ഗോ​ട്ട് ഇ​ന്ത്യ ടൂ​ര്‍ 2025) അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ ചു​രു​ങ്ങി​യ​ത് 10 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് സം​ഘാ​ട​ക​ര്‍ ഈ​ടാ​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മെ​സി ഇ​ന്ത്യ​യി​ല്‍ എ​ത്ത​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

2011ല്‍ ​കോ​ല്‍​ക്ക​ത്ത​യി​ല്‍​വ​ച്ച് വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രാ​യ അ​ര്‍​ജ​ന്‍റീ​ന​യു​ടെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യാ​ണ് മെ​സി ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്.

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് ചാ​ര്‍​ജ് ഓ​രോ ന​ഗ​ര​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​ണ്. 4,500 രൂ​പ​യാ​ണ് ശ​രാ​ശ​രി ടി​ക്ക​റ്റ് ചാ​ര്‍​ജ്. മും​ബൈ​യി​ല്‍ 8,250 രൂ​പ​യി​ലേ​ക്ക് അ​തു​യ​രും.

ഗോ​ട്ട് ഇ​ന്ത്യ ടൂ​ര്‍ ഷെ​ഡ്യൂ​ള്‍

ഡി​സം​ബ​ര്‍ 13: കോ​ല്‍​ക്ക​ത്ത, സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യം. ഗോ​ട്ട് ക​ണ്‍​സേ​ര്‍​ട്ട് + ഗോ​ട്ട് ക​പ്പ്
ഡി​സം​ബ​ര്‍ 13 (വൈ​കു​ന്നേ​രം): ഹൈ​ദ​രാ​ബാ​ദ്, രാ​ജീ​വ്ഗാ​ന്ധി/​ഗ​ച്ചി​ബൗ​ളി സ്റ്റേ​ഡി​യം. സെ​ലി​ബ്രി​റ്റ് മാ​ച്ച് + ഫാ​ന്‍ ഇ​ന്‍റ‌​റാ​ക്ഷ​ന്‍.
ഡി​സം​ബ​ര്‍ 14: മും​ബൈ, വാ​ങ്ക​ഡേ സ്റ്റേ​ഡി​യം. ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ പ​ഡെ​ല്‍ ഗോ​ട്ട് ക​പ്പ് + ഫാ​ഷ​ന്‍ ഷോ.
​ഡി​സം​ബ​ര്‍ 15: ന്യൂ​ഡ​ല്‍​ഹി, അ​രു​ണ്‍ ജ​യ്റ്റ്‌‌​ലി സ്റ്റേ​ഡി​യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച. സ​മാ​പ​ന സ​മ്മേ​ള​നം.

Latest News

Corehub Up