x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​രു​ഖ് ഖാ​ന്‍റെ വീ​ട്ടി​ൽ ര​ണ്ട് പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി, ഇ​നി ഒ​ന്നി​നെ​ക്കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 20, 2026 12:33 PM IST | Updated: August 20, 2026 12:33 PM IST

ഷാരുഖ് ഖാൻ, ബാന്ദ്രയിലെ താരത്തിന്‍റെ വസതി

ബോ​ളി​വു​ഡ് താ​രം ഷാ​രു​ഖ് ഖാ​ന്‍റെ വീ​ട്ടി​ൽ പാ​മ്പ്. മും​ബൈ ബാ​ന്ദ്ര​യി​ലെ മ​ന്ന​ത്തി​ലെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് വ​ലി​യ ര​ണ്ടു പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പാ​മ്പു പി​ടി​ത്ത വി​ദ​ഗ്ധ​നാ​യ വി​ക്കി ഡ്യൂ​ബെ​യെ ജീ​വ​ന​ക്കാ​ർ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും ഒ​രു പാ​മ്പി​നെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. 

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ലി​ൽ ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ പാ​മ്പി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

കോ​ണി​പ്പ​ടി​യു​ടെ അ​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് ഒ​രു പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ പാ​മ്പി​ന് എ​ട്ട​ടി​യോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​മ്പു​ക​ളെ ആ​ദ്യം ക​ണ്ട​ത് വീ​ടി​ന്റെ പു​ൽ​ത്ത​കി​ടി​യി​ലാ​യി​രു​ന്നു. കെ​ട്ടി​പ്പി​ണ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു പാ​മ്പു​ക​ളെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള ചേ​ര പാ​മ്പു​ക​ളാ​ണ് ഇ​വ​യെ​ന്ന് വി​ദ​ഗ്ധ​ർ സ്ഥി​രീ​ക​രി​ച്ചു. പി​ടി​കൂ​ടാ​നാ​കാ​ത്ത പാ​മ്പും വി​ഷ​മു​ള്ള​ത​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ പാ​മ്പി​നെ പി​ന്നീ​ട് സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​സ്ഥ​യി​ൽ തു​റ​ന്നു​വി​ട്ട​താ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം, മ​ന്ന​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഷാ​റു​ഖ് ഖാ​നും കു​ടും​ബ​വും പാ​ലി ഹി​ൽ ഏ​രി​യ​യി​ലെ ആ​ഡം​ബ​ര അ​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് താ​മ​സം. 2025 മെ​യ് മാ​സ​ത്തി​ലാ​ണ് ഇ​വി​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 

Tags : Shah Rukh Khan snake mumbai

Recent News

Corehub Up