x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​രാ​ണ് മ​മ്മൂ​ട്ടി​യു​ടെ സ​മ്പ​ത്ത്: സു​ൽ​ഫ​ത്തി​നെ​ക്കു​റി​ച്ച് കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 5, 2026 09:55 AM IST | Updated: August 5, 2026 09:55 AM IST

സുൽഫത്തും മമ്മൂട്ടിയും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ

മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ സു​ൽ​ഫ​ത്തി​നെ പ്ര​ശം​സി​ച്ച് കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യ സ​ഹോ​ദ​ര​ൻ ഫി​റോ​സ്. മ​മ്മൂ​ട്ടി​യു​ടെ ഭാ​ഗ്യ​വും സ​മ്പ​ത്തും സു​ൽ​ഫ​ത്താ​ണെ​ന്ന് ഫി​റോ​സ് പ​റ​യു​ന്നു.

കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പു​തി​യ വീ​ട് കാ​ണാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തും. പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് മ​മ്മൂ​ട്ടി മ​റ്റൊ​രു ദി​വ​സം എ​ത്തി​യ​ത്.

ഫി​റോ​സി​ന്‍റെ വാ​ക്കു​ക​ൾ: മ​മ്മൂ​ക്ക​യും കു​ടും​ബ​വും കൊ​ച്ചി​ൻ ഹ​നീ​ഫ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും മ​മ്മൂ​ക്ക​യെ ശ്ര​ദ്ധി​ച്ച​പ്പോ​ൾ എ​ന്‍റെ ശ്ര​ദ്ധ പോ​യ​ത് മ​റ്റൊ​രു വ്യ​ക്തി​യി​ലാ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും സു​ന്ദ​ര​നാ​യ ന​ട​ന്‍റെ ഭാ​ര്യ നി​ഴ​ൽ പോ​ലെ മ​മ്മൂ​ക്ക​യു​ടെ കൂ​ടെ ന​ട​ക്കു​ന്ന​തും, അ​വ​രു​ടെ എ​ളി​മ , അ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണം, അ​വ​രു​ടെ സം​സാ​രം , അ​വ​രു​ടെ കെ​യ​ർ, ഒ​ന്നും പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ല.   

എ​ന്നെ ക​ണ്ട ഉ​ട​ൻ ത​ന്നെ പെ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു.  മ​മ്മൂ​ക്ക കു​ട്ടി​ക​ളു​മാ​യി ഫോ​ട്ടോ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞാ​ൻ അ​റി​യാ​തെ എ​ന്‍റെ കാ​മ​റ അ​വ​രി​ലേ​ക്ക് പോ​യി.

 

കാ​ര​ണം അ​വ​ർ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു മ​ക്ക​ളെ ഒ​ന്നു​കൂ​ടി ചേ​ർ​ത്ത് പി​ടി​ക്കൂ എ​ന്ന്. മ​മ്മൂ​ക്ക സെ​ൽ​ഫി എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഓ​ടി വ​ന്നു മ​ക്ക​ളെ ചേ​ർ​ത്ത് പി​ടി​ച്ചു കൂ​ടെ നി​ന്നു.  

എ​ന്‍റെ പെ​ങ്ങ​ളോ​ട് പ​റ​ഞ്ഞു കൂ​ടെ​യു​ണ്ടാ​കും, ഞാ​നും മ​മ്മൂ​ക്ക​യും.  വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ ആ​ന്‍റോ എ​ന്ന വ്യ​ക്തി ഭാ​ഭി എ​ന്ന് വി​ളി​ച്ച​പ്പോ​ൾ എ​ന്‍റെ ഉ​ള്ളും വി​ളി​ച്ചു​പോ​യി ഭാ​ഭി ശ്ര​ദ്ധി​ച്ച് ഇ​റ​ങ്ങ​ണം എ​ന്ന്.  

മ​മ്മൂ​ക്ക ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞി​രു​ന്നു, ‘‘അ​മ്മ​യെ​പ്പോ​ലെ ത​ന്നെ ന​മ്മു​ടെ ഭാ​ര്യ​യെ​യും ന​മ്മ​ൾ റെ​സ്‌​പെ​ക്ട് ചെ​യ്യ​ണം, സ്നേ​ഹി​ക്ക​ണം.  ഭാ​ര്യ​യാ​ണ് പി​ന്നീ​ട് അ​മ്മ​യാ​കു​ന്ന​ത്. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പെ​ട്ട സു​ന്ദ​രി​യാ​യ സ്ത്രീ ​എ​ന്റെ ഭാ​ര്യ​യാ​ണ്.’’ എ​ന്ന്.  അ​വ​രു​ടെ സ്നേ​ഹ​വും കെ​യ​റും ക​ണ്ട​പ്പോ​ൾ എ​നി​ക്കും തോ​ന്നി മ​മ്മൂ​ക്ക​യു​ടെ ഭാ​ഗ്യം അ​വ​ർ ത​ന്നെ​യാ​ണ് എ​ന്ന്. ര​ണ്ടു​പേ​ർ​ക്കും ദീ​ർ​ഘാ​യു​സ് നേ​രു​ന്നു.’

Tags : Sulfath mammootty Kochin Hanifa movie cinema malayalam cinema

Recent News

Corehub Up