x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ർ​വ​ശി​ച്ചേ​ച്ചി പ​റ​ഞ്ഞ ആ ​വി​ശ​ദ്ദീ​ക​ര​ണം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല, അ​ങ്ങ​നെ​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​വ​താ​ര​ക ദ​ക്ഷ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 20, 2026 10:57 AM IST | Updated: September 20, 2026 10:57 AM IST

ദക്ഷ, ഉർവശി

ആ​ശ സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ടെ ഇം​ഗ്ലീ​ഷ് സം​സാ​രി​ച്ച​തി​ന് ഉ​ർ​വ​ശി പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച​ത് ത​ന്നെ വേ​ദ​നി​പ്പി​ച്ചെ​ന്ന് അ​വ​താ​ര​ക​യാ​യ ദ​ക്ഷ ര​വീ​ന്ദ്ര​നാ​ഥ്. ഉ​ർ​വ​ശി ഇ​തി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​ശ​ദ്ദീ​ക​ര​ണം ന​ൽ​കി​യ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും സം​സാ​രി​ക്കാ​നാ​ണ് സി​നി​മ​യു​ടെ ടീം ​ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ദ​ക്ഷ പ​റ​ഞ്ഞു.

‘‘ആ​ശ സി​നി​മ​യു​ടെ പ്രി​ലോ​ഞ്ച് ഇ​വ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പ​ല വ​ള​ച്ചൊ​ടി​ക്ക​ലു​ക​ളു​മൊ​ക്കെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​തെ​ന്‍റെ മെ​ന്‍റ​ൽ ഹെ​ൽ​ത്തി​നെ​യും ഞാ​ൻ ഇ​ത്ര​യും വ​ർ​ഷ​മാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ക​രി​യ​റി​നെ​യും ബാ​ധി​ക്കു​മോ എ​ന്ന പേ​ടി​കൊ​ണ്ടാ​ണ് ഇ​പ്പോ ഞാ​ൻ ഈ ​വീ​ഡി​യോ ചെ​യ്യു​ന്ന​ത്.

 

ഇ​തു​വ​രെ ഈ ​സം​ഭ​വ​ത്തെ അ​നു​കൂ​ലി​ച്ചും ത​മാ​ശ​യാ​യു​മൊ​ക്കെ​യാ​ണ് ക​ണ്ടി​രു​ന്ന​തും പ്ര​തി​ക​രി​ച്ചി​രു​ന്ന​തും. അ​തി​നു പ്ര​ധാ​ന കാ​ര​ണം തൊ​ട്ട​പ്പു​റ​ത്ത് നി​ൽ​ക്കു​ന്ന​ത് ഇ​തി​ഹാ​സ ന​ടി​യാ​യ ഉ​ർ​വ​ശി ചേ​ച്ചി​യാ​ണെ​ന്ന​തു ത​ന്നെ​യാ​ണ്.

എ​ല്ലാ​വ​രെ​യും പോ​ലെ ഞാ​ൻ ഒ​രു​പാ​ട് ബ​ഹു​മാ​നി​ക്കു​ന്ന ന​ടി​യാ​ണ് ഉ​ർ​വ​ശി ചേ​ച്ചി. മാ​ത്ര​മ​ല്ല ഒ​രു സി​നി​മ​യു​ടെ റി​ലീ​സ് സ​മ​യ​ത്ത് ഇ​തു​പോ​ലു​ള്ള വി​വാ​ദ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​റു​മു​ണ്ട്. അ​നാ​വ​ശ്യ​മാ​യ ഡ്രാ​മ​ക​ൾ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു.

പ​ക്ഷേ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഉ​ർ​വ​ശി ചേ​ച്ചി പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ൾ എ​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചു. ലോ​ഞ്ച് ഇ​വ​ന്‍റി​ൽ സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു അ​മ്മ മ​ല​യാ​ള​ത്തി​ൽ പ​റ​യൂ എ​ന്ന ആം​ഗ്യം കാ​ണി​ച്ചു, അ​തു കൊ​ണ്ടാ​ണ് താ​ൻ അ​ന്ന് അ​ങ്ങ​നെ പ​റ​ഞ്ഞ​ത് എ​ന്നാ​യി​രു​ന്നു ഉ​ർ​വ​ശി ചേ​ച്ചി അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്തു​കൊ​ണ്ടോ എ​നി​ക്ക​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്‍റെ പ്ര​ശ്‌​ന​മാ​യി​രി​ക്കാം.

കാ​ര​ണം സ്റ്റേ​ജി​ൽ നി​ന്നും ബാ​രി​ക്കേ​ഡ് കെ​ട്ടി തി​രി​ച്ചി​ട​ത്താ​ണ് ആ​ളു​ക​ൾ നി​ന്നി​രു​ന്ന​ത്. അ​വി​ടെ നി​ന്ന് ഒ​രാ​ൾ വാ ​കൊ​ണ്ട് അ​ങ്ങ​നെ​യൊ​രു ആ​ക്‌​ഷ​ൻ കാ​ണി​ച്ചാ​ൽ സ്റ്റേ​ജി​ല്‍ നി​ൽ​ക്കു​ന്ന ആ​ൾ​ക്ക് അ​ത് കാ​ണാ​ൻ ക​ഴി​യു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല.

പ​ക്ഷേ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ഈ ​ഇ​വ​ന്‍റി​ന്‍റെ ഫു​ൾ വി​ഡി​യോ ക​ണ്ടു നോ​ക്കു​മ്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഓ​ഡി​യ​ൻ​സി​ന്‍റെ അ​പേ​ക്ഷ​യോ​ട് ചേ​ച്ചി പ്ര​തി​ക​രി​ക്കു​ന്ന​താ​യി ഒ​രി​ട​ത്തും കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പോ​ട്ടെ ഇ​നി അ​ങ്ങ​നെ​യൊ​ര​മ്മ ഇ​തു​പോ​ലെ അ​പേ​ക്ഷി​ച്ചു​വെ​ന്നു ത​ന്നെ​യി​രി​ക്ക​ട്ടെ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ത​ന്നെ ഉ​ർ​വ​ശി​ച്ചേ​ച്ചി​ക്ക് എ​ന്നെ കൈ ​കാ​ണി​ച്ചൊ​ന്ന് വി​ളി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു.

ഉ​ർ​വ​ശി ചേ​ച്ചി​യ്‌​ക്കോ പ​രി​പാ​ടി​യു​ടെ ഓ​ർ​ഗ​നൈ​സേ​ഴ്‌​സി​ൽ ആ​ർ​ക്കെ​ങ്കി​ലു​മോ എ​ന്നോ​ട് അ​ത് അ​ടു​ത്തേ​ക്ക് വി​ളി​ച്ച് പ​റ​ഞ്ഞ് മ​ല​യാ​ള​ത്തി​ൽ പ​റ​യാ​ൻ നി​ര്‍​ദേ​ശി​ച്ചു ക​ഴി​ഞ്ഞാ​ൽ തീ​രാ​വു​ന്ന ഒ​രു പ്ര​ശ്ന​മേ ഉ​ണ്ടാ​യി​രു​ന്നൊ​ള്ളൂ. ഇ​തൊ​രു ത​മാ​ശ​യാ​യി മാ​ത്രം കാ​ണാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷേ എ​ന്നോ​ട് പ​റ​ഞ്ഞ ടോ​ണി​ന്‍റെ പ്ര​ശ്‌​ന​മാ​കാം അ​ത് സാ​ധി​ക്കു​ന്നി​ല്ല.

പ​ല​ട​ത്തു പ​ല​രും ചോ​ദി​ച്ചി​രു​ന്നു എ​ന്തി​നാ​ണ് ഈ ​ഇ​വ​ന്‍റി​ൽ ഇം​ഗ്ലി​ഷി​ൽ സം​സാ​രി​ച്ച​ത് എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്. അ​തി​ന് കു​റ​ച്ച് കാ​ര​ണ​ങ്ങ​ളു​ണ്ട്. ‘ആ​ശ’ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് എ​ന്ന​താ​ണ് ഒ​ന്ന്. ഇ​വ​ന്‍റ് ന​ട​ന്ന ലു​ലു​മാ​ളി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ഒ​രു​പാ​ട് ആ​ളു​ക​ൾ വ​രു​ന്ന​താ​ണ്. അ​വ​ർ കൂ​ടി ഓ​ഡി​യ​ൻ​സി​ലു​ണ്ടാ​കാ​റു​ണ്ട്. ഇ​തി​നേ​ക്കാ​ളെ​ല്ലാം ഉ​പ​രി​യാ​യി സം​ഘാ​ട​ക​ർ എ​ന്നോ​ട് ഇം​ഗ്ലി​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി സം​സാ​രി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത് അ​നു​സ​രി​ച്ചാ​ണ് ഞാ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

വി​ഷ​മ​മാ​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് അ​പ്പോ​ൾ പ്ര​തി​ക​രി​ച്ചി​ല്ല എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ട് പ​റ​യാ​നു​ള്ള​ത്, ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ മ​റ്റെ​ന്താ​ണ് എ​നി​ക്ക് ചെ​യ്യാ​നാ​വു​ക എ​ന്നാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി ക​ഠി​നാ​ധ്വാ​ന​വും ദൈ​വാ​നു​ഗ്ര​ഹ​വും കൊ​ണ്ട് ആ​യി​ര​ത്തി​ല​ധി​കം പ​രി​പാ​ടി​ക​ൾ​ക്ക് ആ​ങ്ക​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​എ​ക്‌​സ്പീ​രി​യ​ൻ​സി​ൽ നി​ന്നും എ​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള കാ​ര്യം ന​മ്മു​ടെ വ്യ​ക്തി​പ​ര​മാ​യ വി​കാ​ര​ങ്ങ​ൾ​ക്ക് സ്റ്റേ​ജി​ൽ പ്ര​സ​ക്തി​യി​ല്ല എ​ന്നാ​ണ്.

പ്രോ​ഗ്രാം ആ​ദ്യാ​വ​സാ​നം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ആ ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഒ​രു ആ​ങ്ക​റു​ടെ ജോ​ലി എ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ആ ​സ​മ​യ​ത്ത് കൂ​ളാ​യി പ്ര​തി​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ചി​ല അ​ഭി​മു​ഖ​ങ്ങ​ളി​ൽ ഉ​ർ​വ​ശി​ച്ചേ​ച്ചി എ​ന്നെ​ക്കു​റി​ച്ച് ന​ന്നാ​യി പ​റ​യു​ന്ന​തും ക​ണ്ടു. ചി​ല​തി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​സ്താ​വ​ന​ക​ൾ ക​ണ്ടു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രാ​ളാ​ണ് ഞാ​നും. എ​നി​ക്ക​റി​യാം അ​തി​ലു​ള്ള​വ​രു​ടെ മൈ​ൻ​ഡ് സെ​റ്റ്. അ​തു​കൊ​ണ്ട് മ​നഃ​പൂ​ർ​വം ഇ​ങ്ങ​നെ ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണോ എ​ന്നും മ​ന​സി​ലാ​കു​ന്നി​ല്ല. പ​ക്ഷേ ഈ ​ക​രി​യ​ർ എ​ന്‍റെ വ​രു​മാ​ന മാ​ർ​ഗം കൂ​ടി​യാ​ണ്. അ​തി​നെ കൂ​ടി ബാ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. സ​പ്പോ​ർ​ട്ട് ചെ​യ്ത് സം​സാ​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി.’’–​ദ​ക്ഷ ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

'ആ​ശ' സി​നി​മ​യു​ടെ ലോ​ഞ്ച് ച​ട​ങ്ങി​ൽ ഇം​ഗ്ലി​ഷി​ൽ സം​സാ​രി​ച്ച അ​വ​താ​ര​ക​യാ​യ ദ​ക്ഷ​യോ​ട് മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കാ​ൻ ന​ടി ഉ​ർ​വ​ശി ആ​വ​ശ്യ​പ്പെ​ട്ട​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ സം​സാ​രി​ക്കു​മ്പോ​ൾ മ​ല​യാ​ള​ത്തി​ൽ ത​ന്നെ സം​സാ​രി​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ നി​ല​പാ​ട്. ‘‘കൊ​ച്ചേ കേ​ര​ള​ത്തി​ൽ നി​ന്നു​കൊ​ണ്ട് മ​ല​യാ​ളി​ക​ൾ അ​ത്ര വ​ലി​യ ആ​ൾ​ക്കാ​രാ​ണ് എ​ന്നു ക​രു​തി ഇം​ഗ്ലി​ഷി​ൽ എ​ന്തി​നാ​ണ് ഈ ​ക​ടു​കു വ​റു​ക്കു​ന്ന​ത്?. മ​ല​യാ​ളി​ക​ള​ല്ലേ ഈ ​നി​ൽ​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും. ഞാ​ൻ വി​ചാ​രി​ച്ചു ഐ​ശ്വ​ര്യ ല​ക്ഷ്മി ചെ​ന്നൈ​യി​ൽ നി​ന്ന് ബി​സി​യാ​യി​ട്ട് വ​ന്ന​തു​കൊ​ണ്ട് അ​വ​ളോ​ട് ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്ന്. എ​ന്നെ​യും ഇം​ഗ്ലി​ഷി​ൽ പ​റ​ഞ്ഞ് അ​റ്റാ​ക്ക് ചെ​യ്യു​ക​യാ​ണ്. നി​ങ്ങ​ൾ എ​ന്താ റി​യാ​ക്ട് ചെ​യ്യാ​ത്തെ പി​ള്ളേ​രേ, എ​ന്നെ ഒ​ന്ന് ര​ക്ഷ​പ്പെ​ടു​ത്ത്,’’എ​ന്നാ​യി​രു​ന്നു ഉ​ർ​വ​ശി​യു​ടെ പ്ര​തി​ക​ര​ണം.

ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ഉ​ര്‍​വ​ശി​യെ അ​നു​കൂ​ലി​ച്ചും വി​മ​ര്‍​ശി​ച്ചും ആ​ളു​ക​ള്‍ എ​ത്തി. പി​ന്നാ​ലെ അ​ടു​ത്തി​ടെ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ കാ​ണി​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നും ഒ​രു അ​മ്മ മ​ല​യാ​ളം പ​റ​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​നാ​ലാ​ണ് താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ഉ​ര്‍​വ​ശി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Tags : Urvashi Daksha Anchor

Recent News

Corehub Up