ഷെഫാലി വർമയും സ്മൃതി മന്ദാനയും
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണെടുത്തത്.
ഷെഫാലി വർമയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹർമർപ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
49 പന്തിൽ നിന്നാണ് ഷെഫാലി സെഞ്ചുറി നേടിയത്. മൂന്ന് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ഹർമൻപ്രീത് കൗർ 40 റൺസും സ്മൃതി മന്ദാന 37 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തറും ശൻജിത അക്തർ മേഖ്ലയും റബേയ ഖാനും നഹിത അക്തറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Asian Games Women's T20 India Score Bangladesh