x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ തു​ട​ർ​ന്നു; പോ​ക്സോ കേ​സ് പ്ര​തി ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യി

വെബ് ഡെസ്‌ക്
Published: September 20, 2026 06:55 AM IST | Updated: September 20, 2026 06:55 AM IST

ഗോ​പാ​ല​കൃ​ഷ്ണ നാ​യി​ക്

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. മു​ല്ല​യ്ക്ക​ൽ വാ​ർ​ഡ് തൈ​യി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ നാ​യി​ക് ആ​ണ് പി​ടി​യി​ലാ​യ​ത്.

സൗ​ത്ത് പൊ​ലി​സ് പ്ര​തി​യെ ചാ​ല​ക്കു​ടി​യി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​സ​ങ്ങ​ളാ​യി ഫോ​ൺ​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ തി​രു​പ്പ​തി, കോ​യ​മ്പ​ത്തൂ​ർ, ഊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി ചാ​ല​ക്കു​ടി​യി​ലെ​ത്തി​യ​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി വി​ശാ​ൽ ജോ​ൺ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സൗ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ രാ​ജ്, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​പി​ൻ​ദാ​സ്, ആ​ർ. ശ്യാം, ​ബി​നോ​യ് ജോ​ർ​ജ്, പ്രീ​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : POCSO Chalakudy Crime Police Investigation CaseFile FIR

Recent News

Corehub Up