x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ർ തി​രു​ത്തി ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: September 20, 2026 08:04 AM IST | Updated: September 20, 2026 08:05 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ല്ലം മ​യ​നാ​ട് ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് അ​ജ്ഞാ​ത​ൻ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ർ തി​രു​ത്തി സ​മ്മാ​നം അ​ടി​ച്ചെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് വ​യോ​ധി​ക​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​ത്.

ധ​വ​ള​ക്കു​ഴി സ്വ​ദേ​ശി​നി അ​മ്പി​ളി​യ​മ്മ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. അ​ക്ക​ങ്ങ​ൾ തി​രു​ത്തി​യ ടി​ക്ക​റ്റ് ന​ൽ​കി 4,000 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. നാ​ല് ടി​ക്ക​റ്റു​ക​ൾ​ക്ക് 500 രൂ​പ​വീ​ത​വും ഒ​രു ടി​ക്ക​റ്റി​ന് 2,000 രൂ​പ​യും അ​ടി​ച്ചെ​ന്ന് അ​മ്പി​ളി​യ​മ്മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

ലോ​ട്ട​റി ടി​ക്ക​റ്റി​ലെ അ​ക്ക​ങ്ങ​ൾ പേ​ന ഉ​പ​യോ​ഗി​ച്ചാ​ണ് തി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​ത് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​മ്പി​ളി​യ​മ്മ പ​റ​യു​ന്നു. വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Kollam Crime Police Investigation CaseFile FIR

Recent News

Corehub Up