x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ൽ ജി​എ​സ്ടി ത​ട്ടി​പ്പ്; മു​ൻ മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ൻ വി​ളി​ച്ച​താ​യി മൊ​ഴി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 20, 2026 03:05 AM IST | Updated: September 20, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പി​​​ൽ മു​​​ൻ മ​​​ന്ത്രി​​​ക്കു വേ​​​ണ്ടി ഗ​​​ണ്‍​മാ​​​ൻ വി​​​ളി​​​ച്ച് സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യ​​​താ​​​യി ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ പൊ​​ലി​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി.

ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ ജി​​​എ​​​സ്ടി തു​​​ക ഈ​​​ടാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മൊ​​​ഴി.

മ​​​ന്ത്രി​​​യു​​​ടെ പേ​​​രു പ​​​റ​​​യാ​​​തെ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യം ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് പൊ​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​ന്ന​​​ത്തെ കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍റെ ഗ​​​ണ്‍​മാ​​​ൻ വി​​​ളി​​​ച്ചെ​​​ന്നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തേത്തുട​​​ർ​​​ന്ന് ഗ​​​ണ്‍​മാ​​​നെ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി വി​​​ളി​​​ച്ചുവ​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്യും. തു​​​ട​​​ർ​​​ന്നാ​​​കും മു​​​ൻ​​​ മ​​​ന്ത്രി വി.​​​അ​​​ബ്ദു​​​റ​​​ഹ്‌​​മാ​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക.

നേ​​​ര​​​ത്തെ വ​​​കു​​​പ്പി​​​ലെ ഒ​​​രു ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​ടെ പേ​​​രും ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന ഭ​​​ര​​​ണം നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ജൂ​​​നി​​​യ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ വി​​​ളി​​​ച്ച് സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യ​​​ത്.

Tags : GSTFraud MessiName Statement FormerMinister Gunman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up