ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിനരികിൽ ബിഷപ് എമരിറ്റസ് ജോസഫ് പള്ളിക്കാപറ
തിരുവല്ല: ശിഷ്യന്റെ ഭൗതികശരീരം കാണാൻ ഗുരുവിന്റെ സാന്നിധ്യം. കാലം ചെയ്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് അന്ത്യാഞ്ജലി അർപ്പി ക്കാൻ പാലാ മുൻ ബിഷപ് ജോസഫ് പള്ളിക്കാപറമ്പിലാണ് ഇന്നലെ എത്തിയത്.
മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മാർ ജോസഫ് പള്ളിക്കാപറന്പിൽ പ്രായത്തിന്റെ അവശതകൾ മറന്ന് എത്തിയത്.
മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ സെമിനാരി അധ്യാപകനായിരുന്നു മാർ ജോസഫ് പള്ളിക്കാപറമ്പിൽ. ഇരുവരും തമ്മിൽ ഇടയ്ക്ക് കൂടിക്കാണുക പതിവായിരുന്നു.
Tags : BishopJosephPallikaparambil Dr. Abraham Mar Julios Metropolitan FinalRespects Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash