യുകെയിൽ സിക്ക് ബസ് ഡ്രൈവർക്കു നേരേ ആക്രമണം
ലണ്ടൻ: യുകെയിലെ ഷ്രോപ്ഷെയറിലുള്ള ടെൽഫോർഡിൽ ഇന്ത്യൻ വംശജനായ സിക്ക് ബസ് ഡ്രൈവർക്കു നേരേ ആക്രമണം. ഡ്രൈവറെ മർദിച്ച് ബസിൽനിന്ന് പുറത്തേക്കെറിഞ്ഞശേഷം വാഹനം തട്ടിയെടുത്ത് അക്രമിയും സംഘവും കടന്നുകളഞ്ഞു.
വെള്ളിയാഴ്ച പ്രാദേശികസമയം വൈകുന്നേരം 6.37ന് മെയ്ഡ്ലിയിലെ കോർട്ട് സ്ട്രീറ്റിലായിരുന്നു സംഭവം.
മോഷ്ടിച്ച ബസ് ഡ്രൈവ് ചെയ്തുപോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി കാറുകളിൽ ഇടിച്ചുകയറുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 20 വയസുള്ള യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ആക്രമിക്കപ്പെട്ടെന്ന വിവരത്തെത്തുടർന്ന് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി ബസുമായി കടന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Tags : IndianOrigin BusDriver Assaulted UK Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash