ഡിജിപി റവാഡ ചന്ദ്രശേഖർ
കണ്ണൂർ: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്ന ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധന നടത്താൻ ഡിജിപി പൊലിസിന് നിർദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഏഴിമല നാവിക അക്കാഡമിൽ വച്ച് ഒരാളെ പയ്യന്നൂർ പൊലിസും കണ്ണൂർ ടൗണിൽ നിന്ന് നാലു ബംഗ്ലാദേശി വനിതകളെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലിസും അറസ്റ്റ് ചെയ്തിരുന്നു.
Tags : DGP Bangladeshis Police Direction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash