x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 19, 2026 11:44 PM IST | Updated: September 19, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വ​യോ​ധി​ക​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. പ​ള്ളി​ത്താ​നം സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ (55) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി രൂ​പ​ക്കി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ മ​രി​ച്ച വി​വ​രം രൂ​പ​ക്കാ​ണ് അ​യ​ൽ​വാ​സി​ക​ളെ​യും പൊ​ലി​സി​നെ​യും അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്.

പി​ന്നീ​ട് രൂ​പ​ക്കി​നെ കാ​ണാ‌​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ർ​ക്കി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ​യു​ണ്ടാ​യ മ​ർ​ദ​ന​മാ​ണ് ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

Tags : arrest murder Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up