മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കാൻ ഭൂട്ടാൻ. ഇതിന്റെ ഭാഗമായി മന്ത്രി രമേശ് ചെന്നിത്തലയുമായി ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലംഗ്ടൺ ഡോർജി ഫോണിലൂടെ ചർച്ച നടത്തി.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളെ ഭൂട്ടാൻ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. ലഹരി ഉപയോഗത്തിനെതിരെ കേരളം സ്വീകരിക്കുന്ന നടപടികൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളി അധ്യാപകർ ഭൂട്ടാനിലെ വിദ്യാർഥികളെ പഠിപ്പിക്കുന്ന കാര്യവും അദ്ദേഹം സംഭാഷണത്തിനിടെ അനുസ്മരിച്ചു.
ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അടുത്തുതന്നെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഭൂട്ടാൻ സന്ദർശിക്കാനായി രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു.
Tags : OperationThoofan Bhutan DrugFreeKerala DrugFreeBhutan Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash