x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ കാ​ര്യം അ​വ​ർ നോ​ക്കി​ക്കൊ​ള്ളം; ഉ​ണ്ണി​യാ​ട​നെ പി​ന്തു​ണ​ച്ച​വ​ർ​ക്കെ​തി​രെ കെ.​സി.​ജോ​സ​ഫ്

വെബ് ഡെസ്ക്
Published: September 19, 2026 05:22 PM IST | Updated: September 19, 2026 05:22 PM IST

കോ​ട്ട​യം: ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ട​പെ​ടേ​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​ജോ​സ​ഫ്. തോ​മ​സ് ഉ​ണ്ണി​യാ​ട​ന് വേ​ണ്ടി പ​ര​സ്യ​മാ​യി ടി.​എ​ൻ.​പ്ര​താ​പ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​തി​നെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തി​രി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ മ​ര്യാ​ദ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കാ​ണി​ക്ക​ണ​മെ​ന്നും കെ.​സി.​ജോ​സ​ഫ് പ​റ​ഞ്ഞു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് കെ.​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് നീ​ക്കി​വെ​ക്കു​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് അ​ത​ത് പാ​ർ​ട്ടി​ക​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ മു​ന്ന​ണി​യി​ലെ മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ൾ പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കെ.​സി.​ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

മു​ന്ന​ണി​യെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​ന​യി​ക്കാ​നു​ള്ള പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്തം യു​ഡി​എ​ഫി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ഉ​ന്ന​യി​ക്ക​രു​ത്.

പ​ക​രം യു​ഡി​എ​ഫ് ക​മ്മി​റ്റി​ക്കു​ള്ളി​ലോ ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി നേ​താ​ക്ക​ളോ​ടോ അ​ഭി​പ്രാ​യം പ​റ​യു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഉ​ണ്ണി​യാ​ട​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​സി.ജോ​സ​ഫി​ന്‍റെ പ​ര​സ്യ വി​മ​ർ​ശ​നം.

 

Tags : KeralaCongress ThomasUnniyadan TNPrathapan K.C.Joseph Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up