x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹന പരിശോധനയ്ക്കിടെ പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ലൈൻമാൻ പിടിയിൽ

വെബ് ഡെസ്ക്
Published: September 19, 2026 05:24 PM IST | Updated: September 19, 2026 05:26 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസിന് നേരെ അതിക്രമം നടത്തിയ കെഎസ്ഇബി ലൈൻമാൻ പിടിയിൽ. നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാനായ മനോജാണ് മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്.

ശനിയാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പൊലിസിന്‍റെ നേതൃത്വത്തിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ചെത്തിയ പ്രതി ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് വാഹനം നിർത്താതെ പോകാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പൊലിസ് വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും കടക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷൻ എസ്ഐ സലീം കുമാറിനും സഹപ്രവർത്തകർക്കും നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥർ ഉടൻതന്നെ ‌പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

Tags : Lineman Arrested Police Vehicle Inspection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up