x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എ​ൻ.ബാ​ല​ഗോ​പാ​ലി​നാ​യി പ്ര​ചാ​ര​ണ വീ​ഡി​യോ ഇ​റ​ക്കി; നാ​ല് പൊ​ലി​സു​കാ​ർ​ക്ക് 'പ​ണി കി​ട്ടി'

വെബ് ഡെസ്ക്
Published: September 19, 2026 04:23 PM IST | Updated: September 19, 2026 04:24 PM IST

കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ എം​എ​ൽ​എ

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നാ​യി പ്ര​ചാ​ര​ണ വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ നാ​ല് പൊ​ലീ​സു​കാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​ന​ജീം, എ​സ്.​എ​ൽ.​സു​ജി​ത്ത്, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്.​ശി​വേ​ഷ്, വി.​ചി​ന്തു എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​യി​ഷ പോ​റ്റി ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ലം റൂ​റ​ൽ എ​സ്പി​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ബാ​ല​ഗോ​പാ​ലി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ വീ​ഡി​യോ​യി​ലാ​ണ് ന​ട​പ​ടി നേ​രി​ട്ട പൊ​ലി​സു​കാ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കൊ​ല്ലം റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു പൊ​ലി​സു​കാ​രു​ടെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പൊ​ലി​സു​കാ​രു​ടെ ഈ ​ന​ട​പ​ടി​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Tags : Transfer policemen Campaign Video K.N.balagopal Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up